Skip to main content

Posts

Showing posts with the label സീറത്തുന്നബി

🌸 മുത്തു നബിﷺ

Image
 🌸 മുത്തു നബിﷺ ▫️മുൻകഴിഞ്ഞ വേദങ്ങളെല്ലാം ഹബീബിനേﷺ വാഴ്ത്തി.  ▫️മുൻ കഴിഞ്ഞ പ്രവാചകരെല്ലാം സമുദായത്തോട് ഹബീബിൻﷺ മദ്ഹിനെ പറഞ്ഞു. ▫️സ്വഹാബത്തും,മുൻ കഴിഞ്ഞ ആലിമീങ്ങളും,ആരിഫീങ്ങളും,ആശിഖീങ്ങളും ഹബീബിനെﷺ വാഴ്ത്തിയും പുകഴ്ത്തിയും എഴുതിയ മദ്ഹുകൾക്കും, പ്രണയകാവ്യങ്ങൾക്കും നിശ്ചയിക്കാൻ അതിരുകളോ ,ഉൾകൊള്ളാൻ പ്രപഞ്ചമോ വിശാലമല്ല. ▫️ അല്ലാഹു മദ്ഹ് ചെയ്ത മഹ്ബൂബിൻﷺ മദ്ഹിനെ ഏത് മഖ്ലൂഖിനാണ് പറഞ്ഞു തീ൪ക്കാൻ കഴിയുക. ▫️ആ ഹബീബോര്ﷺ ജീവിതം മുഴുക്കെ മദ്ഹ് പറഞ്ഞ മഹതി ആയിരുന്നു ബീവി ഖദീജത്തുൽ കുബ്റ(റ). ▫️ ആരോരുമില്ലാത്ത ഹബീബിന്ﷺ എല്ലാമായിരുന്നു ബീവി ഖദീജ(റ). മുഅ്മിനീങ്ങളുടെ ഉമ്മയാണവർ.സ്വ൪ഗ്ഗസ്ത്രീകളുടെ നേതാവായ ഫാത്വിമ ബീവി(റ)യുടേയും ഉമ്മയാണവർ. ഉമ്മയുടെ പാദമിലാണ് സ്വർഗ്ഗം. ഹബീബിൻﷺ മഹ്ബൂബേ മഹതിയേ മറന്നിടല്ലേ  . . .

തിരു നബി പാഠം- 5

Image
തിരുനബി (സ്വ): സൗന്ദര്യത്തിൻ്റെ നിത്യ വിസ്മയം ◆◆◆◆◆◆◆◆◆◆◆◆◆            വർണിക്കാൻ കഴിയാത്ത മാഹത്മ്യങ്ങളുടെയും പുണ്യങ്ങളുടെയും പൂനിലവായിരുന്നു തിരുനബി (സ്വ).പ്രാപഞ്ചിക സൗന്ദര്യത്തിൻ്റെ ആകെ തുകയും അഭൗതിക ചാരുതയോടെ തിരുനബി (സ്വ) തങ്ങളിൽ നിക്ഷിപ്തമായിരുന്നു.ഭൗതിക സ്വാധീനങ്ങളിൽ നിക്ഷിപ്തമാകാതെ നിലനിൽക്കുന്നതിനാൽ തന്നെ ഒരു മനുഷ്യനും പറഞ്ഞൊതുക്കാനോ രചിക്കാനോ സാധ്യമല്ല.പ്രവാചക പ്രഭയിൽ നിന്നാണ് പ്രപഞ്ചത്തിൻ്റെ മുഴുവൻ സൃഷ്ടിപ്പും അല്ലാഹു സംവിധാനിച്ചത്.            വിശ്വ സൗന്ദര്യത്തിൻ്റെ ആകെ തുക ലഭിച്ചിട്ടും പകുതി ലഭിച്ച യൂസുഫ് നബി (അ) നോളം സൗകുമാര്യത പ്രകടമായിരുന്നില്ലല്ലോ എന്നതിന് കാരണം തിരുനബി (സ്വ) യുടെ സൗന്ദര്യത്തിന് മുന്നിൽ സംരക്ഷണത്തിൻ്റെ രണ്ട് കവചങ്ങളുണ്ടായിരുന്നു.പ്രൗഢിയും തേജോവിലാസവുമായിരുന്നു അത്. വികലചിന്തകൾ ഉള്ളിലൊതുക്കി തിരുനബിയെ നോക്കാൻ പോലും ഒരു സ്ത്രീയുടെ മനസ്സും ധൈര്യപ്പെടാതിരിക്കാൻ മാത്രം സംരക്ഷിതമായിരുന്നു അവിടുത്തെ സൗന്ദര്യം.ചപല വികാരങ്ങളോടെ നോക്കാൻ സാഹചര്യമുണ്ടായിരുന്നുവെങ്കിൽ കമാർത്തരുടെ ഹൃദയങ്ങൾ നശിച്ചു പോകുമായിരുന്നു.അതാണ് മഹതി ആഇശ ബീവി (റ) പാടിയത്:  لواحي زليخا

തിരു നബി പാഠം- 4

Image
💐💐 മുത്ത് നബി 💐💐 ഹബീബായ നബി ﷺ തങ്ങൾക്ക് അഹ്‌മദ്‌ എന്ന് ﷺ പേര് വെക്കാൻ കാരണം : എല്ലാ അമ്പിയാക്കളും അല്ലാഹു ﷻ വിനെ സ്തുതിക്കുന്നവരാണ് . എന്നാൽ അവരിൽ ഏറ്റവും കൂടുതൽ അല്ലാഹുവിനെ ﷻ സ്തുതിക്കുന്നവരാണ് ആദരവായ നബി ﷺ തങ്ങൾ എന്നതിനെ സൂചിപ്പിക്കാൻ വേണ്ടിയാണ് ഹബീബായ നബി ﷺ തങ്ങൾക്ക് അബുൽ ഖാസിം ഓഹരി വെക്കുന്നവരുടെ പിതാവ് എന്ന പേര് വെക്കാൻ കാരണം അന്ത്യനാളിൽ സൃഷ്ടികൾക്കിടയിൽ സ്വർഗം വീതിച്ചു നൽകുന്നത് നബി ﷺ തങ്ങൾ ആയതു കൊണ്ടാണ് [شرف المصطفى : ٢/٧٠] അബൂ ഉമാമ رضي اللّٰه عنه വിൽ നിന്ന് ആദരവായ നബി ﷺ തങ്ങൾ പറയുന്നു : ഒരാൾക്ക് ഒരു കുഞ്ഞ് ജനിക്കുകയും എന്നെ സ്നേഹിച്ചു കൊണ്ടും എന്റെ പേര് കൊണ്ട് ബറകത്തെടുത്ത് കൊണ്ടും ആ കുഞ്ഞിന് മുഹമ്മദ് എന്ന് പേര് വെക്കുകയും ചെയ്താൽ അവനും ആ കുഞ്ഞും സ്വർഗത്തിലാണ് [سعادة الدارين : ٣٨٧] നബി ﷺ പറയുന്നു : ഒരാൾക്ക് മൂന്ന് മക്കളെ നൽകപ്പെടുകയും അവരിൽ ഒരാൾക്ക് പോലും മുഹമ്മദ് എന്ന് പേര് വെക്കുകയും ചെയ്തിട്ടില്ലെങ്കിൽ അവൻ വിവരദോഷിയാണ് *من رزق ثلاثة من الولد يسم أحدهم محمدا فهو من الجاهلين* [سعادة الدارين : ٣٨٨]

തിരു നബി പാഠം- 3

Image
💐അബൂ ഹുറൈറ رضي اللّٰه عنه വിൽ നിന്ന് 💐 ഹബീബായ നബി ﷺ പറയുന്നു : എന്റെ മേൽ സ്വലാത്ത് ചൊല്ലുന്നവന് സ്വിറാത്വിൽ പ്രകാശം ലഭിക്കുന്നതാണ് . പ്രസ്തുത പ്രകാശം ലഭിച്ചവരിൽ പെട്ട ആരെങ്കിലും സ്വിറാത്വിലൂടെ സഞ്ചരിക്കുകയാണെങ്കിൽ അവൻ നരകാവകാശികളിൽ ഉൾപ്പെടുകയില്ല *لِلْمُصَلِّى عَلَيَّ نُورٌ عَلَى الصِّرَاطِ وَمَنْ كَانَ عَلَى الصِّرَاطِ مِنْ أَهْلِ النُّورِ لَمْ يَكُنْ مِنْ أَهْلِ النَّارِ* [درة الناصحين : ٢٠٠] ഹബീബായ നബി ﷺ പറയുന്നു : നിങ്ങളുടെ കൂട്ടത്തിൽ അന്ത്യനാളിൽ എല്ലാ സ്ഥലങ്ങളിലും എന്നോട് ഏറ്റവും കൂടുതൽ അടുക്കുന്നവൻ ദുനിയാവിൽ വെച്ച് എന്റെ മേൽ കൂടുതൽ സ്വലാത്ത് ചൊല്ലിയവനായിരിക്കും *أَقْرَبُكُمْ مِنِّى يَوْمَ الْقِيَامَةِ فِى كُلِّ مَوْطِنٍ أَكْثَرُكُمْ عَلَيَّ صَلاَةً فِى الدُّنْيَا*

തിരുനബി പാഠം- 2

Image
💐💐ഹബീബായ നബി ﷺ പറയുന്നു :💐💐 ഒരാൾക്ക് വല്ല പ്രയാസവും വന്നാൽ അവൻ എന്റെ മേൽ സ്വലാത്ത് അധികരിപ്പിക്കട്ടെ , നിശ്ചയം സ്വലാത്ത് മുഷിപ്പും ടെൻഷനുകളും പ്രയാസങ്ങളും നീക്കി ഭക്ഷണം വർദ്ധിപ്പിക്കുന്നതും ആവശ്യങ്ങൾ നിറവേറ്റുന്നതുമാണ് *مَنْ عَسُرَتْ عَلَيْهِ حَاجَةٌ فَلْيُكْثِرْ مِنَ الصَّلاَةِ عَلَيَّ فَإِنَّهَا تَكْشِفُ الْهُمُومَ وَالْغُمُومَ وَالْكُرُوبَ وَتُكْثِرُ الْأَرْزَاقَ وَتَقْضِى الْحَوَائِجَ* [افضل الصلوات : ٢٧] മഹാനായ ഇബ്നു അത്വാഇല്ലാഹിസ്സിക്കന്ദരി رضي اللّٰه عنه പറയുന്നു : ഒരാളുടെ മേൽ അല്ലാഹു ﷻ ഒരു സ്വലാത്ത് ചൊല്ലിയാൽ ദുനിയാവിലെയും ആഖിറത്തിലെയും പ്രയാസങ്ങൾക്ക് അത് മതിയാകുന്നതാണ് *مَنْ صَلَّى عَلَيْهِ رَبُّنَا صَلاَةً وَاحِدَةً كَفَاهُ هَمَّ الدُّنْيَا وَالْآخِرَةِ* [افضل الصلوات : ٢٣] അബൂ ഹുറൈറ رضي اللّٰه عنه വിൽ നിന്ന് : നബി ﷺ പറയുന്നു : നിങ്ങൾ എന്റെ മേൽ സ്വലാത്ത് ചൊല്ലുക , നിശ്ചയം എന്റെ മേലിലുള്ള സ്വലാത്ത് നിങ്ങളെ ശുദ്ധീകരിക്കുന്നതാണ് *صَلُّو عَلَيَّ فَإِنَّ الصَّلاَةَ عَلَيَّ زَكَاةٌ لَكُمْ* [اتحاف الخيرة : ٥٠٠]

തിരുനബി പാഠം-1

Image
🌹 *ശൈഖ് അബ്ദുൽ ഖാഹിർ رضي اللّٰه عنه*🌹 ശൈഖ് അബുന്നജീബ് അബ്ദുൽ ഖാഹിർ സുഹ്റവർദി رضي اللّٰه عنه ഉന്നതരായ ഔലിയാക്കളിൽ പ്രമുഖനും സുഹ്റവർദിയ്യ ത്വരീഖത്തിന്റെ ശൈഖുമാണ് .മഹാനായ ഇമാം ശഅ്റാനി رضي اللّٰه عنه തന്റെ ത്വബഖാത്തുൽ വുസ്ത്വയിൽ പറയുന്നു : ശൈഖ് അബ്ദുൽ ഖാഹിർ സുഹ്റവർദി رضي اللّٰه عنه ഉന്നതരായ ഔലിയാക്കളിൽ പെട്ട മഹാനാണെന്നതിൽ മശാഇഖുമാരുടെയും പണ്ഡിതന്മാരുടെയും ഏകോപനമുണ്ട് .ജനഹൃദയങ്ങളിൽ മഹാനവർകൾക്ക് പൂർണമായ സ്വീകാര്യതയുണ്ടായിരുന്നു .മഹാനവർകളുമായുള്ള ആത്മീയ ജീവിതത്തിലൂടെ ഉന്നതരായ മഹാരഥന്മാർ രംഗത്ത് വന്നിട്ടുണ്ട് .ശൈഖ് ശിഹാബുദ്ദീൻ സുഹറവർദി ,ശൈഖ് അബ്ദുല്ലാഹിബ്നു മസ്ഊദ് റൂമി رضي اللّٰه عنهم തുടങ്ങിയവർ മഹാനവർകളുടെ ശിഷ്യഗണങ്ങളിൽ പെട്ടവരാണ്  ശൈഖുൽ കബീർ ഇമാം ശിഹാബുദ്ദീൻ സുഹറവർദി رضي اللّٰه عنه പറയുന്നു : ഞാനൊരിക്കൽ എന്റെ അമ്മാവൻ ശൈഖ് അബുന്നജീബ് അബ്ദുൽ ഖാഹിർ رضي اللّٰه عنه വിന്റെ സന്നിധിയിലായിരുന്നു .അപ്പോൾ ഒരാൾ പശുക്കുട്ടിയുമായി അങ്ങോട്ട് കടന്നുവന്നു കൊണ്ട് പറഞ്ഞു : സയ്യിദീ ,ഈ പശുക്കുട്ടിയെ അങ്ങേക്ക് വേണ്ടി ഞാൻ നേർച്ചയാക്കിയതാണ് .അദേഹം തിരിച്ചു പോയതിന് ശേഷം ശൈഖവർകൾ പശുക്കുട്ടിയുടെ അടുത്തേക