എട്ട് വിഭാഗത്തോടൊപ്പം സഹവസിക്കുന്നവര്‍ക്ക് എട്ട് കാര്യങ്ങളിൽ വർദ്ധനവുണ്ടാകും
*اللهم صل وسلم وبارك على سيدنا محمد صلاة تكون لك رضاء ولحقه أداء* *اللهم صل على سيدنا محمد ن النبي الامي الحبيب العالي القدر العظيم الجاه وعلي اله وصحبه وسلم** *اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ عَبْدِكَ وَرَسُولِكَ وَصَلِّ عَلَى الْمُؤْمِنِينَ وَالْمُؤْمِنَاتِ وَالْمُسْلِمِينَ وَالْمُسْلِمَات* സുൽത്വാനുൽ ആരിഫീൻ ശൈഖ് അഹ്‌മദുൽ കബീർ അർരിഫാഈ رضي اللّٰه عنه പറയുന്നു : പണ്ഡിതരോടും ആരിഫീങ്ങളോടും സഹവസിക്കുക , സഹവാസത്തിന് ചില രഹസ്യങ്ങളുണ്ട് . സഹവാസം ഹൃദയങ്ങളിൽ പരിവർത്തനമുണ്ടാക്കും . എട്ട് വിഭാഗത്തോടൊപ്പം സഹവസിക്കുന്നവര്‍ക്ക് എട്ട് കാര്യങ്ങളിൽ വർദ്ധനവുണ്ടാകും 1 - ഭരണാധികാരികളോട് സഹവാസം ഉള്ളവർക്ക് അഹങ്കാരവും ഹൃദയ കാഠിന്യവും അധികരിക്കും 2 - ധനാഢ്യരോട് കൂട്ടു കൂടുന്നവർക്ക് ഭൗതിക താൽപര്യം വർദ്ധിക്കും 3 - സാധുക്കളോട് കൂട്ടു കൂടുന്നവർക്ക് അല്ലാഹു ﷻ തന്നത് കൊണ്ട് തൃപ്തിപ്പെടാൻ കഴിയും 4 - കുട്ടികളോട് സഹവാസം പുലര്‍ത്തുന്നവര്‍ക്ക് കളിയിലും തമാശയിലുമായിരിക്കും താൽപര്യം 5 - സ്ത്രീകളോടുള്ള ഇടപെടൽ മനസിൽ വൈകാരികത വർദ്ധിപ്പിക്കും 6 - സ്വാലിഹീങ്ങളുമായുള്ള സഹവാസം ആര...