Skip to main content

Posts

Showing posts from September 23, 2020

തിരു നബി പാഠം- 5

Image
തിരുനബി (സ്വ): സൗന്ദര്യത്തിൻ്റെ നിത്യ വിസ്മയം ◆◆◆◆◆◆◆◆◆◆◆◆◆            വർണിക്കാൻ കഴിയാത്ത മാഹത്മ്യങ്ങളുടെയും പുണ്യങ്ങളുടെയും പൂനിലവായിരുന്നു തിരുനബി (സ്വ).പ്രാപഞ്ചിക സൗന്ദര്യത്തിൻ്റെ ആകെ തുകയും അഭൗതിക ചാരുതയോടെ തിരുനബി (സ്വ) തങ്ങളിൽ നിക്ഷിപ്തമായിരുന്നു.ഭൗതിക സ്വാധീനങ്ങളിൽ നിക്ഷിപ്തമാകാതെ നിലനിൽക്കുന്നതിനാൽ തന്നെ ഒരു മനുഷ്യനും പറഞ്ഞൊതുക്കാനോ രചിക്കാനോ സാധ്യമല്ല.പ്രവാചക പ്രഭയിൽ നിന്നാണ് പ്രപഞ്ചത്തിൻ്റെ മുഴുവൻ സൃഷ്ടിപ്പും അല്ലാഹു സംവിധാനിച്ചത്.            വിശ്വ സൗന്ദര്യത്തിൻ്റെ ആകെ തുക ലഭിച്ചിട്ടും പകുതി ലഭിച്ച യൂസുഫ് നബി (അ) നോളം സൗകുമാര്യത പ്രകടമായിരുന്നില്ലല്ലോ എന്നതിന് കാരണം തിരുനബി (സ്വ) യുടെ സൗന്ദര്യത്തിന് മുന്നിൽ സംരക്ഷണത്തിൻ്റെ രണ്ട് കവചങ്ങളുണ്ടായിരുന്നു.പ്രൗഢിയും തേജോവിലാസവുമായിരുന്നു അത്. വികലചിന്തകൾ ഉള്ളിലൊതുക്കി തിരുനബിയെ നോക്കാൻ പോലും ഒരു സ്ത്രീയുടെ മനസ്സും ധൈര്യപ്പെടാതിരിക്കാൻ മാത്രം സംരക്ഷിതമായിരുന്നു അവിടുത്തെ സൗന്ദര്യം.ചപല വികാരങ്ങളോടെ നോക്കാൻ സാഹചര്യമുണ്ടായിരുന്നുവെങ്കിൽ കമാർത്തരുടെ ഹൃദയങ്ങൾ നശിച്ചു പോകുമായിരുന്നു.അതാണ് മഹതി ആഇശ ബീവി (റ) പാടിയത്:  لواحي زليخا

ഖസീദത്തുൽ ബുർദ ആശയം അർത്ഥം

Image
*​ഖസ്വീദത്തുൽ ബുർദ* *അര്‍ത്ഥം,ആശയം 1* 〰〰〰〰〰〰〰〰〰〰 اَلْفَصْـلُ الأَوَّلْ فِى الْغَـزَلِ وَشَكْوَى الْغَـرَامْ ഫസ്ല്‍ ഒന്ന് തിരു സ്നേഹത്താലുളള കവി ശ്രഷ്ഠരുടെ رضي الله عنه ജ്വലിക്കുന്ന ആത്മനൊമ്പരങ്ങള്‍ 🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ  🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨ عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨ 🌷വരി 1⃣🌷 🌷أَمِـﻦْ تَذَكُّرِ ﺟِـﻴﺮَاﻥٍ ﺑِـﺬِى سٙـلَـمِ ﻣٙـزَﺟْـتَ ﺩٙﻣْـﻌًﺎ ﺟٙـﺮَى ﻣِﻦْ ﻣُﻘْـﻠٙـﺔٍ بِـدٙمِ🌷 *ദീസലം എന്ന പ്രദേശത്തിന്‍െറ അയൽവാസിയെ ﷺ ഓർത്തു കൊണ്ടാണോ നിന്‍െറ കണ്ണുകളിൽ നിന്ന് രക്തം കലർന്ന കണ്ണുനീർ നീ ഒലിപ്പിക്കുന്നത് ?*   _ദീസലം എന്ന സ്ഥലം മക്കയുടേയും മദീനയുടേയും ഇടയിലുള്ള സ്ഥലമാണെന്നും ,അല്ല മദീന തന്നെയാണെന്നും അഭിപ്രായമുണ്ട്. ഇവിടെ അയൽവാസി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പുണ്യ റസൂലിനെയാണ് ﷺ. ഒരു ഖസ്വീദ തുടങ്ങുമ്പോൾ അന്നത്തെ ശൈലി അനുസരിച്ച് വേർപാടോ, ഇഷ്ടധാമത്തിന്‍െറ അകൽച്ചയോ അനുസ്മരിച്ചു കൊണ്ടാണ് തുടങ്ങുക. ആ വരികൾ സങ്കൽപിക കഥാപാത്രത്തോടും ഹൃദയത്തോടും സംസാരിക്കും._ _ഇവിടെ ബുർദയുടെ രചയിതാവായ മഹാനായ ബൂസ