Skip to main content

Posts

Showing posts from June 19, 2022

*ഹജ്ജ്, ഉള്ഹിയ്യ:, ബലിപെരുന്നാൾ മസ്അലകൾ:*

Image
*ഹജ്ജ്, ഉള്ഹിയ്യ:, ബലിപെരുന്നാൾ മസ്അലകൾ:* *📚ചോദ്യോത്തരം📚* *നടന്നു ഹജ്ജിനു പോകൽ* _*ചോദ്യം:* നടന്നു ഹജ്ജിനു പോയിക്കൊണ്ടിരിക്കുന്ന ഒരു യുവാവിന്റെ വാർത്ത മീഡിയകളിൽ വൈറലായിരിക്കുകയാണ്. പണ്ഡിതന്മാരടക്കം പല കമന്റുകളും പാസാക്കിക്കൊണ്ടിരിക്കുന്നു. വാഹനത്തിൽ പോകലാണു പുണ്യമെന്നും അതിനാൽ നടന്നു പോകുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതു ശരിയല്ലെന്നും ഒരു കൂട്ടമാളുകൾ ഫത്‌വയിറക്കിക്കഴിഞ്ഞു. എന്താണു വിഷയത്തിലെ ശരിയായ വീക്ഷണം? നടന്നു പോകുന്നതിൽ പുണ്യമില്ലേ? മോശമുണ്ടോ?_ *ഉത്തരം:* വാഹനത്തിൽ പോകുന്നതാണ് നടന്നു പോകുന്നതിനേക്കാൾ ശ്രേഷ്ഠം. എന്നു വച്ച് നടന്നു ഹജ്ജിനു പോകുന്നതിൽ പുണ്യമില്ലെന്നു പറഞ്ഞുകൂടാ. നടത്തം സ്വന്തം നിലയിൽ ഉദ്ദേശിക്കപ്പെടാവുന്ന ഒരു പുണ്യമാണ്. തന്മൂലം നടന്നു ഹജ്ജിനു പോകാൻ ഒരാൾ നേർച്ചയാക്കിയാൽ ആ നേർച്ച സാധുവാണ്. നടന്നുകൊണ്ട് ആ നേർച്ച നിറവേറ്റൽ നിയമപ്രകാരം നിർബ്ബന്ധവുമാകും. എന്നിരിക്കെ, നടന്നു ഹജ്ജിനു പോകൽ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലെന്നു നിരുപാധികം പറഞ്ഞുകൂടാ. നേർച്ചയാക്കിയതു നിറവേറ്റാനാണ് ആ യുവാവ് നടക്കുന്നതെങ്കിൽ അതു നിർബ്ബന്ധവും പ്രതിഫലാർഹവും ഒഴിവാക്കൽ കുറ്റകരവുമാണല്ലോ. വെറും വാർത്തക്കു വ