Skip to main content

Posts

Showing posts from June 27, 2022

വെറുപ്പിൻ്റെ കാലത്ത്ചിരിയും ഒരുആയുധമാണ്.

Image
 വെറുപ്പിൻ്റെ കാലത്ത്ചിരിയും ഒരുആയുധമാണ്. കലഹവും കലാപവും മാധ്യമങ്ങളിലെ നിത്യ സാനിധ്യമായികൊണ്ടിരിക്കുന്ന പുതിയ സാഹചര്യത്തിൽ 'വെറുപ്പിൻ്റെ കാലത്ത്ചിരിയും ഒരു ആയുധമാണ്.' എന്ന വിഷയത്തിലാണ്എനിക്ക് സംവദിക്കാനുള്ളത്. "പൂക്കൾക്ക്സൂര്യപ്രകാശം പോലെയാണ്മനുഷ്യ രാശിക്ക്പുഞ്ചിരിയെന്ന്" പ്രശസ്ത ചിന്തകനായ ജോസഫ്ആഡിസൺ പറയുന്നുണ്ട്. ഒരു സസ്യത്തിൻ്റെ വളർച്ചയ്ക്കും പുരോഗതിക്കും സൂര്യ പ്രകാശം അത്യാവശ്യമായതു പോലെ മനുഷ്യ കുലത്തിൻ്റെ പുരോഗതിക്ക്പുഞ്ചിരിക്കുന്ന മുഖങ്ങളും സ്നേഹിക്കുന്ന ഹൃദയങ്ങളും സഹകരിക്കുന്ന മസ്തിഷ്കങ്ങളും അനിവാര്യമാണെന്ന്സാരം  https://drive.google.com/file/d/1Jgm1Mf-8T837uY7GFy5qh5M6uvt7rqlN/view?usp=drivesdk നമുക്കറിയാം... പുതിയ കാലത്ത്വെറുപ്പും വിദ്വേഷവും സമൂഹത്തെകാർന്നു തിന്നു കൊണ്ടിരിക്കുകയാണ്. വെറി പ്രചരണങ്ങൾക്കും വർഗീയ പ്രസംഗങ്ങൾക്കും മാർക്കറ്റ്വർധിക്കുമ്പോൾ സൗഹൃദത്തിനും മനുഷ്യത്വത്തിനും അതിജയിക്കേണ്ടതുണ്ട്. യുദ്ധങ്ങളെക്കാളും സംഘട്ടനങ്ങളെക്കാളും മാനവ കുലത്തിന്സമാധാനം പ്രിയപെട്ടതാവുമ്പോഴാണ് നമ്മൾ മനുഷ്യത്വമുള്ളവരാകുന്നത്. "മനുഷ്യത്വത്തിൻ്റെ ഏറ്റവും നല്ല അളവു കോ