അബൂബക്കർ (റ) സൗഹൃദത്തിൻറെ മാതൃകകൾ
*അബൂബക്കർ (റ) സൗഹൃദത്തിൻറെ മാതൃകകൾ.* السلام عليكم ورحمه الله تعالى وبركاته ബഹുമാനപ്പെട്ട ഉസ്താദുമാരെ പ്രിയപ്പെട്ട കൂട്ടുകാരെ ഇരുപത്തിയൊമ്പതാം സാഹിത്യോത്സവിൻ്റെ വേദിയിൽ "അബൂബക്കർ (റ) സൗഹൃദത്തിൻറെ മാതൃകകൾ" എന്ന വിഷയത്തെക്കുറിച്ച് ഞാൻ അൽപം സംസാരിക്കാം. സൗഹൃദങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ഒതുങ്ങുകയും നേരമ്പോക്കിനുള്ള ഉപാധികളുമായി മാത്രം കണക്കാക്കപ്പെടുന്ന ആധുനിക സാഹചര്യത്തിൽ ഇസ്ലാം മുന്നോട്ടു വെക്കുന്ന സൗഹൃദ സങ്കല്പങ്ങൾ തികച്ചും പ്രസക്തമാണ്. മനുഷ്യൻ്റെ വിശ്വാസപരമായ നേട്ടങ്ങൾക്കും വിജയത്തിനും ഒഴിച്ചുകൂടാനാവാത്തതാണ് വിശുദ്ധമായ സ്നേഹബന്ധം. പരസ്പരം വിദ്വേഷവും വെറുപ്പും വച്ചുപുലർത്തുന്ന മനുഷ്യ വിഭാഗങ്ങളെ ഇസ്‌ലാം നിശിതമായി വിമർശിക്കുന്നുണ്ട്. ഒരു മുസ്ലിം മറ്റൊരു മുസ്‌ലിമിൻ്റെ സഹോദരനാണെന്നും ഒരു കെട്ടിടത്തിൽ വിവിധ ഭാഗങ്ങൾ എന്നപോലെ പോലെ പരസ്പരം ശക്തി പകരുന്നവരാണെന്നും മറ്റുമുള്ള തിരു വാക്യങ്ങളിലൂടെ സാഹോദര്യവും സ്നേഹബന്ധങ്ങളും എത്രമാത്രം വിലമതിക്കുന്നുവെന്ന് മുത്തുനബി (സ്വ) പഠിപ്പിക്കുന്നുണ്ട്. വർണ്ണ, വർഗ്ഗ, ഭേദമന്യേ അടിമ, ഉടമ വ്യത്യാസമില്ലാതെ തങ്ങളുടെ അനുചരർക്കിടയിൽ സാഹ...