Skip to main content

തിരുനബി പാഠം- 2

💐💐ഹബീബായ നബി ﷺ പറയുന്നു :💐💐

ഒരാൾക്ക് വല്ല പ്രയാസവും വന്നാൽ അവൻ എന്റെ മേൽ സ്വലാത്ത് അധികരിപ്പിക്കട്ടെ , നിശ്ചയം സ്വലാത്ത് മുഷിപ്പും ടെൻഷനുകളും പ്രയാസങ്ങളും നീക്കി ഭക്ഷണം വർദ്ധിപ്പിക്കുന്നതും ആവശ്യങ്ങൾ നിറവേറ്റുന്നതുമാണ്

*مَنْ عَسُرَتْ عَلَيْهِ حَاجَةٌ فَلْيُكْثِرْ مِنَ الصَّلاَةِ عَلَيَّ فَإِنَّهَا تَكْشِفُ الْهُمُومَ وَالْغُمُومَ وَالْكُرُوبَ وَتُكْثِرُ الْأَرْزَاقَ وَتَقْضِى الْحَوَائِجَ*

[افضل الصلوات : ٢٧]

മഹാനായ ഇബ്നു അത്വാഇല്ലാഹിസ്സിക്കന്ദരി رضي اللّٰه عنه പറയുന്നു : ഒരാളുടെ മേൽ അല്ലാഹു ﷻ ഒരു സ്വലാത്ത് ചൊല്ലിയാൽ ദുനിയാവിലെയും ആഖിറത്തിലെയും പ്രയാസങ്ങൾക്ക് അത് മതിയാകുന്നതാണ്

*مَنْ صَلَّى عَلَيْهِ رَبُّنَا صَلاَةً وَاحِدَةً كَفَاهُ هَمَّ الدُّنْيَا وَالْآخِرَةِ*

[افضل الصلوات : ٢٣]

അബൂ ഹുറൈറ رضي اللّٰه عنه വിൽ നിന്ന് : നബി ﷺ പറയുന്നു : നിങ്ങൾ എന്റെ മേൽ സ്വലാത്ത് ചൊല്ലുക , നിശ്ചയം എന്റെ മേലിലുള്ള സ്വലാത്ത് നിങ്ങളെ ശുദ്ധീകരിക്കുന്നതാണ്

*صَلُّو عَلَيَّ فَإِنَّ الصَّلاَةَ عَلَيَّ زَكَاةٌ لَكُمْ*

[اتحاف الخيرة : ٥٠٠]

Comments

Most Popular

ഖസീദത്തുൽ ബുർദ ആശയം അർത്ഥം

"The Sun: Our Life-Giving Star in the Cosmos"

ടിപ്പു സുൽത്താൻ