Skip to main content

ഖസീദത്തുൽ ബുർദ ആശയം അർത്ഥം

*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം 1*
〰〰〰〰〰〰〰〰〰〰

اَلْفَصْـلُ الأَوَّلْ فِى الْغَـزَلِ وَشَكْوَى الْغَـرَامْ

ഫസ്ല്‍ ഒന്ന്

തിരു സ്നേഹത്താലുളള കവി ശ്രഷ്ഠരുടെ رضي الله عنه ജ്വലിക്കുന്ന ആത്മനൊമ്പരങ്ങള്‍

🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ 

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

🌷വരി 1⃣🌷

🌷أَمِـﻦْ تَذَكُّرِ ﺟِـﻴﺮَاﻥٍ ﺑِـﺬِى سٙـلَـمِ

ﻣٙـزَﺟْـتَ ﺩٙﻣْـﻌًﺎ ﺟٙـﺮَى ﻣِﻦْ ﻣُﻘْـﻠٙـﺔٍ بِـدٙمِ🌷

*ദീസലം എന്ന പ്രദേശത്തിന്‍െറ അയൽവാസിയെ ﷺ ഓർത്തു കൊണ്ടാണോ നിന്‍െറ കണ്ണുകളിൽ നിന്ന് രക്തം കലർന്ന കണ്ണുനീർ നീ ഒലിപ്പിക്കുന്നത് ?*
 
_ദീസലം എന്ന സ്ഥലം മക്കയുടേയും മദീനയുടേയും ഇടയിലുള്ള സ്ഥലമാണെന്നും ,അല്ല മദീന തന്നെയാണെന്നും അഭിപ്രായമുണ്ട്. ഇവിടെ അയൽവാസി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പുണ്യ റസൂലിനെയാണ് ﷺ. ഒരു ഖസ്വീദ തുടങ്ങുമ്പോൾ അന്നത്തെ ശൈലി അനുസരിച്ച് വേർപാടോ, ഇഷ്ടധാമത്തിന്‍െറ അകൽച്ചയോ അനുസ്മരിച്ചു കൊണ്ടാണ് തുടങ്ങുക. ആ വരികൾ സങ്കൽപിക കഥാപാത്രത്തോടും ഹൃദയത്തോടും സംസാരിക്കും._

_ഇവിടെ ബുർദയുടെ രചയിതാവായ മഹാനായ ബൂസ്വീരി ഇമാം رضي الله عنه സ്വമനസ്സിനോട് തന്നെയാണ് കണ്ണീരൊലിക്കുന്നതിന്‍െറ സങ്കട കാരണം തിരക്കുന്നത്. മഹാനവർകളിൽ رضي الله عنه റസൂൽ കരീം ﷺ യോടുള്ള സ്നേഹം എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്ന് ഇതിൽ നിന്ന് നമുക്ക് കാണാം._ 

*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം ⁦2️⃣⁩*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُلِّــهِــمِ✨

*🌷വരി ⁦2️⃣⁩🌷*

🌷أَمْ ﻫٙـﺒَّـﺖِ ﺍﻟﺮِّﻳﺢُ ﻣِﻦْ ﺗِﻠْـقَاءِ ﻛٙﺎﻇِﻤٙـﺔٍ

  ﻭَأَﻭْﻣٙـﺾَ ﺍﻟْﺒٙـﺮْﻕُ فِى ﺍلظَّلْمٙاءِ ﻣِـﻦْ إِضَـمِ🌷

*അതോ 'കാളിമ'യിൽ നിന്നു വീശിയെത്തുന്ന കാറ്റോ 'ഇളമി'ൽ നിന്നും ഇരുളിനെ തുരന്നെത്തുന്ന മിന്നൽപിണറോ നിന്‍െറ കണ്ണീരിനാധാരം*

_ബുർദയുടെ 1 മുതൽ 11വരെയുള്ള വരികളിൽ നമുക്ക് രണ്ടു പേരെ കാണാം. പരസ്പരം വാഗ്വാദം നടത്തുന്ന ഒരാൾ കവിയും മറ്റേയാൾ കവിയുടെ ആത്മാവാകുന്ന അപരനുമാണ്. ഇവിടെ കവി അഭിസംബോധന ചെയ്യുന്ന കാമുകൻ തന്‍െറ പ്രേമഭാജനത്തെയോർത്ത് വളരെ നേരമായി കരഞ്ഞു കൊണ്ടിരിക്കുകയാണ്. കരഞ്ഞുകരഞ്ഞ് കണ്ണുനീരിൽ രക്തം കലരാൻ മാത്രം തീവ്രമായിരുന്നു ആ ദുഃഖം. 'ദീസല'മിന്‍െറ അയൽവാസിയെ കുറിച്ചോർത്തിട്ടാണോ നീ കരയുന്നതെന്ന് തന്‍െറ ആത്മാവിനോട് ഒന്നാമത്തെ വരിയിലൂടെ ചോദിച്ച ബൂസ്വീരി ഇമാം رضي الله عنه തുടർന്ന് ചോദിക്കുന്നു; 'കാളിമ'യുടെ ഭാഗത്തുനിന്നും വീശുന്ന കാറ്റാണോ, അതല്ല 'ഇളമി'ൽ നിന്നും ഇരുളിനെയും കീറി മുറിച്ചു വരുന്ന മിന്നൽപ്പിണറുകളാണോ നിന്‍െറ കണ്ണീരിനു ആധാരം എന്ന്._

_മക്കയിലേക്കുള്ള ഒരു പാതയുടെ പേരാണ് 'കാളിമ'. 'ഇളം' പുണ്യ മദീനക്കു സമീപമുള്ള ഒരു താഴ്‌വരയും. കാറ്റിനും മിന്നലിനും സ്മരണയോടുള്ള പ്രതീകാത്മക ബന്ധം ശ്രദ്ധാർഹമാണ്. മന്ദമാരുതൻ തലോടുമ്പോൾ കാമുകനെന്തിനു ദുഃഖിക്കുന്നു? അതിൽ തന്‍െറ പ്രേമഭാജനത്തിന്‍െറ ﷺ പരിമളം കാമുകൻ അനുഭവിക്കുന്നുണ്ടാകാം, 'ഖുബ്ബതുൽ ഖള്റാഇ'ന്‍െറയും 'ജന്നത്തുൽ ബഖീഇ'ന്‍െറയുമെല്ലാം പരിമളം. മിന്നൽപിണറിലോ.., തന്‍െറ പ്രേമഭാജനത്തിന്‍െറ ﷺ ഓർമ്മകളും അവിടുന്ന് ﷺ വിട്ടേച്ചുപോയ തിരുശേഷിപ്പുകളും ഒരു മിന്നായംപോലെ കാമുകൻ ദർശിക്കുന്നുണ്ടാകാം._

_കൂരിരുട്ടിലെ മിന്നൽപ്പിണർ പോലെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തിന്‍െറ പ്രവാഹം പോലെയാണല്ലോ പുണ്യ ഹബീബ് ﷺ. ചരിത്രത്തിലൂടെ ഇടമുറിയാതെ വീശിക്കൊണ്ടിരിക്കുന്ന കാറ്റായി തിരുനബി ﷺ ദൗത്യത്തെയും സങ്കൽപ്പിക്കാവുന്നതാണ്. സൗന്ദര്യത്തിന്‍െറ മന്ദമാരുതനായും വിപ്ലവത്തിന്‍െറ കൊടുങ്കാറ്റായും തിരുനബിസന്ദേശം ﷺ ചരിത്രത്തെ തലോടുകയും ഇളക്കിമറിക്കുകയും ചെയ്യുന്നതിനു കാലം സാക്ഷിയാണല്ലോ._

*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം, ⁦3️⃣*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢ 

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*വരി ⁦3️⃣*

🌹فَمَا ﻟِـﻌٙـﻴْـﻨٙـﻴْﻚَ إِﻥْ ﻗُـلْـتَ اكْفُـفَا ﻫٙـﻤٙـتَـا

 وَمَا لِـقَـلْـبِكَ إِﻥْ ﻗُﻠْـﺖَ ﺍﺳْـﺘٙﻔِـﻖْ يٙهِـمِ🌷

*എന്തുപറ്റി നിന്‍െറ കണ്ണുകൾക്ക്? അവയോട് 'മതി' എന്നു പറയുമ്പോൾ അവ കൂടുതൽ കണ്ണീരൊലിപ്പിക്കുകയാണല്ലോ.*
*നിന്‍െറ ഹൃദയത്തിനെന്തു സംഭവിച്ചു? അടങ്ങാൻ പറഞ്ഞിട്ടും അത് പരിഭ്രമം കൊള്ളുകയാണല്ലോ.*

_പ്രേമ പാരവശ്യത്താൽ വിഷമിച്ചിരിക്കുന്ന അപരൻ കവിയുടെ ആദ്യത്തെ ചോദ്യങ്ങൾക്കു മറുപടി പറയുന്നില്ല. ഇങ്ങനെയുള്ള കാമുകന്മാരും കാമുകിമാരും സാധാരണയായി മറുപടി പറയുകയോ തങ്ങളുടെ ബന്ധങ്ങളെ പെട്ടെന്ന് സമ്മതിച്ചു തരികയോ ചെയ്യില്ല. മറിച്ച് അതെല്ലാം നിഷേധിക്കുകയാണ് ചെയ്യുക._

_പ്രേമഭാജനത്തോടുള്ള അടങ്ങാത്ത പ്രണയാഭിനിവേശം ഖൽബിലങ്ങ് നിറഞ്ഞുകവിഞ്ഞാൽ പിന്നീടത് കണ്ണുനീർ തുള്ളികളായി കവിൾത്തടങ്ങളിലൂടെ ചാലിട്ടൊഴുകലായ്. പുന്നാര ഹബീബിനോടുള്ള ﷺ പ്രണയം കണ്ണുകളിൽ പെയ്തിറങ്ങുമ്പോൾ എത്ര ശക്തിയായി അതിനെ തടയാൻ ശ്രമിക്കുന്നുവോ, അതിലും ശക്തിയായി കണ്ണുനീർ കൂടുതലായി പുറത്തേക്ക് വരികയാണ് ചെയ്യുക. ഇവിടെ നമ്മുടെ കഥാപാത്രത്തിനു സംബവിക്കുന്നതും അതു തന്നെയാണ്._

തന്‍െറ പ്രേമഭാജനവുമായി ബന്ധപ്പെട്ടുള്ള ചിന്തകൾ ഹൃദയത്തെ പ്രകമ്പനം കൊള്ളിക്കുമ്പോൾ കാമുകൻ ഹൃദയത്തോട് അടങ്ങാൻ പറയുകയാണ്. ഇല്ല, ഞാൻ യഥാർത്ഥ ആശിഖല്ല. എന്നിൽ യഥാർത്ഥ പ്രണയം ഇല്ല, എന്ന് മനസ്സിനോട് പറയുമ്പോൾ ശക്തമായ പ്രതിഷേധമെന്നോണം അത് കൂടുതൽ കരുത്തോടെ പ്രേമഭാജനത്തെയോർത്ത് വിറകൊള്ളുകയാണ് ചെയ്യുന്നത്._

_ആശിഖീങ്ങൾ അങ്ങനെയാണ്. അവർക്ക് മുത്ത് നബിയോടുള്ള ﷺ അടങ്ങാത്ത പ്രണയത്തിന്‍െറ വലിപ്പം അവർ ഒരിക്കലും അംഗീകരിച്ചു തരില്ല. എന്നാൽ അവരുടെ വാക്കും നോക്കും നടത്തവും പെരുമാറ്റവും ചിന്തകളുമെല്ലാം ലോകത്തിനു മുന്നിൽ നിന്ന് അവരുടെ ഇഷ്ഖിനെ മറച്ചുവയ്ക്കാൻ അനുവദിക്കുകയുമില്ല. കാരുണ്യവാനായ റബ്ബ് നമ്മെ ഹബീബായ മുത്ത് നബി ﷺ തങ്ങളുടെ യഥാർത്ഥ ആശിഖീങ്ങളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ..._
_امين امين امين يا ارحم الراحمين..._

*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം ⁦4️⃣*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി ⁦4️⃣🌷*

🌷أَيَحْـسٙـبُ الصَّـبُّ أَنَّ الْحُبَّ مُـنْكٙـتِـمٌ

مٙـا بٙـيْنٙ مُـنْسٙـجِمٍ مِـنْهُ وٙمُـضْـطٙرِمِ🌷

*പ്രവഹിക്കുന്ന ബാഷ്പത്തിനും തപിക്കുന്ന ഹൃദയത്തിനുമിടയിൽ അനുരാഗം ഒളിച്ചു വെക്കുക സുസാധ്യമാവുമെന്ന് അനുരാഗി കരുതുന്നുവോ...?*

_തന്‍െറ നിസ്സഹായതയെക്കുറിച്ച് മഹാനായ കവിയുടെ رضي الله عنه ഈ വെളിപ്പെടുത്തൽ നിഷേധാത്മകമല്ല. മറിച്ച് ഹൃദയ വിമലീകരണക്ഷമമായ വൈകാരിക താപത്തിന്‍െറ കാഠിന്യത്തെയാണ് സൂചിപ്പിക്കുന്നത്._

_പ്രവഹിക്കുന്നതിന്നും (കണ്ണുനീർ) കത്തിയെരിയുന്ന(ഹൃദയം)തിനുമിടയിൽ അനുരാഗത്തെ എവിടെ ഒളിപ്പിച്ചു വെക്കാനാണ്. ഇത്തരമൊരവസ്ഥയിൽ അനുരാഗിക്ക് തന്‍െറ അനുരാഗം ജനങ്ങളിൽ നിന്നും രഹസ്യമാക്കി വെക്കാൻ ഒരിക്കലും സാധ്യമല്ലല്ലോ._

_അനുരാഗിയുടെ മുഖഭാവങ്ങളിൽ നിന്നുതന്നെ അന്തരംഗം വായിച്ചെടുക്കാൻ കഴിയും എന്നതിനാൽ തന്നെ ഹൃദയത്തെ മഥിക്കുന്ന തിരുനബി ﷺ അനുരാഗത്തെ നിഷേധിക്കുന്നതിലർത്ഥമില്ല. മുഖം മനസ്സിന്‍െറ കണ്ണാടിയാണല്ലോ. തിരുനബി ﷺ അനുരാഗമാണ് തന്നെ കണ്ണുകളെ നിറച്ചൊഴുക്കുന്നതെന്നും ഹൃദയത്തെ പ്രകമ്പനം കൊള്ളിക്കുന്നതെന്നും ഈ വരിയിലും തുടർന്നുള്ള ഈരടികളിലും വെളിപ്പെടുത്തുകയാണ് കവിശ്രേഷ്ഠർ ബൂസ്വീരി ഇമാം رضي الله عنه._

*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം ⁦5️⃣*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി ⁦5️⃣🌷*

🌷لَـوْلَا الْـهٙوٙى لَـمْ تُـرِقْ دَمْعاً عَلَى طَلَـلٍ

وَلَا أَرِقْـتَ لِـذِكْرِ الْـبٙـانِ وَالْـعَلَـمِ🌷

*അനുരാഗം ഇല്ലായിരുന്നെങ്കിൽ ആ പുരാണ ഭവനത്തിന്‍െറ ചുമരിൽ നീ കണ്ണീർ വാർക്കുമായിരുന്നില്ല. ബാൻ എന്ന സുഗന്ധച്ചെടിയെയോ അലം കുന്നിനേയോ കുറിച്ചുള്ള ഓർമ നിന്‍െറ സുഖനിദ്രയെ അപഹരിക്കുകയും ചെയ്യുമായിരുന്നില്ല.*

തന്‍െറ പ്രേമഭാജനം വിട്ടേച്ചുപോയ ശേഷിപ്പുകളുടെ അടുക്കൽ ചെല്ലുമ്പോൾ അതിലേക്കൊന്നു മുഖമമർത്തി കണ്ണീർ വാർക്കാത്ത കമിതാക്കളുണ്ടാകില്ല. തിരുനബി ﷺ അനുരാഗികൾക്ക് പുണ്യപ്പൂമുത്ത് ﷺ വിട്ടേച്ചുപോയ തിരുശേഷിപ്പുകളുടെ ഓർമ്മകൾ പോലും കണ്ണുനീരിന്‍െറ കുത്തൊലിപ്പിനു സ്വാഗതം പറയാൻ ധാരാളമത്രെ. പ്രിയ വായനക്കാരേ, പ്രിയ മുഹിബ്ബീങ്ങളേ... നിങ്ങൾ മദീനയെ ഒന്നോർക്കൂ, ആ പച്ചഖുബ്ബയൊന്നു മനസ്സിലേക്ക് കൊണ്ടുവരൂ, റൗളയ്ക്കു ചുറ്റുമുള്ള മനോഹരമായ ആ ഗ്രില്ലുകളൊന്ന് ഖൽബിൽ കരുതൂ, നിങ്ങൾ ആ ഗ്രില്ലുകൾ ഇരു കരങ്ങൾ കൊണ്ടും പിടിച്ച് അതിലേക്ക് മുഖമമർത്തുന്നതായി മനസ്സിലൊന്നു ചിന്തിക്കൂ... കണ്ണീരു പൊടിയുന്നില്ലേ.., കണ്ണുകൾ നിറയുന്നില്ലേ.., മഹാനായ ബൂസ്വീരി ഇമാം رضي الله عنه ഈ വരിയിൽ പറഞ്ഞതും അതു തന്നെയാണ്._
 
 മുത്ത് നബി ﷺ യുമായി ബന്ധപ്പെട്ട വസ്തുക്കളും അനുരാഗികളുടെ കണ്ണുകൾ നിറയ്ക്കാതെയിരിക്കില്ല. പുന്നാര ഹബീബിന് ﷺ വളരെ പ്രിയപ്പെട്ട വസ്തുക്കളായിരുന്നു സുഗന്ധങ്ങൾ. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മൂന്ന് കാര്യങ്ങൾ ഉണ്ടെന്നും അവയിലൊന്ന് സുഗന്ധം ആണെന്നും മുത്ത് നബി ﷺ അരുളിയിട്ടുണ്ട്. റസൂലുള്ളാഹി ﷺ സുഗന്ധം ഉപയോഗിക്കുകയും ശിഷ്യന്മാരെ رضي الله عنهم അതിനു പ്രേരിപ്പിക്കുകയും ചെയ്തിരുന്നു . സമൂഹത്തിൽ സൗരഭ്യം പരത്തുന്നവരാവണം തന്‍െറ അനുഗാമികൾ എന്ന് അവിടുന്ന് ﷺ ഉദ്ദേശിച്ചിട്ടുണ്ടാവാം._

_ഹബീബായ മുത്ത് നബി ﷺ യിൽ നിന്നും പ്രസരിക്കുന്ന സുഗന്ധത്തെ കുറിച്ച് ജലാലുദ്ദീൻ റൂമി തന്‍െറ 'ദീവാനെ ശംസെതിബ്‌രിസ്' എന്ന സമാഹാരത്തിലെ ഒരു കവിതയിൽ ഇങ്ങനെ പറയുന്നുണ്ട്:_

"മുസ്ത്വഫാ തങ്ങളാകുന്നു ﷺ ഞങ്ങളുടെ സ്വാർത്ഥവാഹക സംഘത്തിന്‍െറ നായകൻ. ലോകത്തിന്‍െറ അഭിമാനമാണവിടുന്ന് ﷺ. അവിടുത്തെ ﷺ മുടിച്ചുരുളുകളിൽ നിന്നാണ് കാറ്റിനു സുഗന്ധം ലഭിച്ചത്."

_നിരന്ന മരുഭൂമിയിൽ തലയുയർത്തി നിൽക്കുന്ന പർവതങ്ങൾ ഔന്നത്യത്തിന്‍െറ പ്രതീകങ്ങളാണ്. സർവ്വ ചരാചരങ്ങൾക്കും മീതെ പുണ്യ നബിയുടെ ﷺ ശിരസ്സ് ഉയർന്നുനിൽക്കുന്നു. അലം മലയുടെ പ്രതീകാത്മകമായ ഒരു പ്രസക്തിയും ഇതാണ്. മുത്ത് നബിയുടെ ﷺ ജീവിതത്തിൽ പർവ്വതങ്ങൾക്ക് മറ്റുവിധത്തിലും സ്ഥാനമുണ്ട്. വഹ്‌യ്‌ ഇറങ്ങിയ ഹിറയും, മുത്ത് നബിക്കും ﷺ അബൂബക്കർ സ്വിദ്ധീഖ് തങ്ങൾക്കും رضي الله عنه ഹിജ്റയിൽ അഭയമൊരുക്കിയ സൗറും, വിടവാങ്ങൽ പ്രഭാഷണത്തിന് സാക്ഷിയായ അറഫയും, നാം അതിനെ സ്നേഹിക്കുകയും അത് നമ്മെ സ്നേഹിക്കുകയും ചെയ്യുന്നു എന്ന് തിരുനബി ﷺ മൊഴിഞ്ഞ ഉഹ്ദുമെല്ലാം അവിടുത്തേക്ക് ﷺ സേവനം ചെയ്യാൻ ഭാഗ്യമുണ്ടായ പർവതങ്ങളത്രെ._

*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം ⁦6️⃣*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി ⁦6️⃣🌷*

🌷فَكٙـيْفَ تُـنْـكِرُ حُـبًّا بٙـعْدٙ مَا شَـهِدٙتْ
 
بِـهِ عٙـلٙـيْكٙ عُـدُولُ الـدَّمْـعِ وَالسَّـقَـمِ🌷
 
*ഹൃദയവേദന, കണ്ണുനീർ എന്നീ രണ്ടു നീതിമാന്മാരായ സാക്ഷികൾ നിനക്കെതിരെ സാക്ഷ്യം വഹിച്ചിരിക്കെ നിനക്കെങ്ങനെ നിന്‍െറ അനുരാഗത്തെ നിഷേധിക്കാനാവും?*

_വാദം തെളിയിക്കാൻ വേണ്ടത് നീതിമാന്മാരായ രണ്ടു സാക്ഷികളാണല്ലോ. അതുരണ്ടും ഇവിടെ അണിനിരന്നു കഴിഞ്ഞു. ഒന്ന്, കണ്ണീർത്തുള്ളികൾ. രണ്ട്, ഉറക്കം നഷ്ടപ്പെട്ടതിനാലുള്ള ശാരീരിക രോഗം. സാക്ഷികൾ വഴി വാദം തെളിഞ്ഞു കഴിഞ്ഞതിനാൽ ഇനി വസ്തുത നിഷേധിക്കാനാവില്ല എന്നു പറയുകയാണ് കവിശ്രേഷ്ഠർ ബൂസ്വീരി ഇമാം رضي الله عنه._

_അനുരാഗികളുടെ കണ്ണുകളിൽ നിന്നും അടർന്നു വീഴുന്ന അശ്രുകണങ്ങളും ശരീരത്തിനു പിടിപെട്ട രോഗാവസ്ഥയും അവരുടെ ഹൃദയത്തിൽ തിരതല്ലുന്ന തിരുനബി ﷺ സ്നേഹത്തിന്‍െറ സാക്ഷ്യപത്രങ്ങളാണ്. ഉള്ളിൽ തീ പോലെ തിളയ്ക്കുന്ന തിരുനബി ﷺ പ്രേമം അനുരാഗികളുടെ അല്ലെങ്കിൽ കവിയുടെ رضي الله عنه ശരീരത്തെ രോഗാതുരമാക്കിയിരിക്കുന്നു._ 

_'ഒരു വെള്ളത്തിനും അണക്കാനാവാത്ത തീ' എന്നു റൂമി ദിവ്യാനുരാഗത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. അതിനു സമാനമാണ് മഹാനായ ബൂസ്വീരി ഇമാമിന്‍െറ തിരുനബി ﷺ അനുരാഗം. അവിടുത്തോടുള്ള ﷺ പ്രേമത്താൽ കത്തിയെരിയുകയാണ് മഹാനവർകളുടെ ഉള്ളം._

_അനുരാഗത്തിന്‍െറ താപത്താൽ അനുരാഗിയുടെ ശരീരം വാടിപ്പോവുക സ്വാഭാവികം. ശരീരം വാടുമ്പോൾ അതിനുണ്ടാകുന്ന രൂപ പരിണാമങ്ങളാണ് അടുത്ത വരികളിൽ ബൂസ്വീരി ഇമാം رضي الله عنه വർണ്ണിക്കുന്നത്._

*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം-​ ⁦7️⃣*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢ 

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി ⁦7️⃣🌷*

🌷وَأَثْـبٙـتَ الْوٙجْدُ خٙـطَّيْ عٙـبْـرَةٍ وٙضَـنَـى

مِـثْـلَ الْـبٙـهَارِ عَـلَى خَدَّيْكٙ وَالْـعٙـنَـمِ🌷

*നിന്‍െറ കവിൾതടത്തിൽ 'അനം' ചെടിയെ പോലെ ചുവപ്പു നിറം പടർന്നതും, നീ ക്ഷീണിച്ചു പീതവർണത്തിലുള്ള (മഞ്ഞനിറമുള്ള) റോസാപ്പൂപോലെ ആയതും തിരുനബിയോടുള്ള ﷺ നിന്‍െറ അനുരാഗത്തിന്‍െറ സുദൃഢമായ തെളിവുകളാണ്.*

_മഞ്ഞ നിറത്തിലുള്ള റോസാപുഷ്പമായ 'ബഹാർ', കടും ചുവപ്പു നിറത്തിലുള്ള ഒരു അറേബ്യൻ ചെടിയായ 'അനം' എന്നീ ഉപമകളിലൂടെ ബൂസ്വീരി ഇമാം رضي الله عنه രോഗാതുരമായ തന്റെ ശരീരത്തിന് വന്ന പരിണാമത്തെ വ്യക്തമാക്കുകയാണ്.

_മഞ്ഞനിറം ബാധിച്ച ശരീരം വിളർച്ചയെ സൂചിപ്പിക്കുന്നു. കരഞ്ഞു കരഞ്ഞു തുടുത്ത കവിളുകൾ അനം ചെടിയെ പോലെ ചുവക്കുകയും ചെയ്തു. ശരീരത്തിൽ വന്ന ഈ രണ്ടു പരിണാമങ്ങളെയും തന്‍െറ ഹൃദയത്തിൽ തിരയടിക്കുന്ന തിരുനബി അനുരാഗത്തിന്‍െറ ﷺ അടയാളങ്ങളായാണ് മഹാനായ കവി رضي الله عنه ഇവിടെ ഹാജരാക്കുന്നത്. ആരുടെയും ദൃഷ്ടിയിൽപെടും വിധം പ്രത്യക്ഷമാണ് ഈ അടയാളങ്ങൾ. അതിനാൽ തന്നെ കവിയെ കാണുന്ന ആർക്കും കവിയുടെ ഹൃദയ വികാരം എന്തെന്ന് എളുപ്പം മനസ്സിലാക്കാൻ സാധിക്കുന്നു._ 

_മറ്റുള്ളവർ എന്തുകരുതുമെന്ന് ചിന്തിച്ച് അനുരാഗികൾക്ക് ഒരിക്കലും തങ്ങളുടെ അനുരാഗത്തെ മറച്ചുവെക്കാൻ സാധിക്കില്ലല്ലോ. ഈയൊരു അവസ്ഥയാണ് ഇവിടെ ബൂസ്വീരി ഇമാം رضي الله عنه മനോഹരമായ ഉപമകളിലൂടെ വരച്ചിടുന്നത്

*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം ⁦8️⃣*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി ⁦8️⃣🌷*

🌷نٙـعٙمْ سٙـرَى طَـيْـفُ مٙـنْ أَهْــوَى فَأَرَّقَـنِى

وَالْـحُـبُّ يٙـعْـتٙرِضُ اللَّـذَّاتِ بِـالْأَلَـمِ🌷

*അതെ, എന്‍െറ പ്രേമഭാജനം രാത്രിയിൽ എന്നെ സമീപിച്ച് എന്‍െറ ഉറക്കം കെടുത്തിയിരിക്കുന്നു. വേദനയാൽ സർവരുചികളെയും കെടുത്തിക്കളയുമല്ലോ പ്രണയം.*

_ഏതൊരു വിഷയവും മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുമ്പോൾ ഉറക്കം നഷ്ടപ്പെടുക സ്വാഭാവികമാണ്. അനുരാഗികളുടെ ഉറക്കം നഷ്ടപ്പെടുന്നത് മുത്ത് നബിയെ ﷺ കുറിച്ചുള്ള ഓർമകളിലായാണ്, അവിടുത്തെ ﷺ സ്വലാത്തിലായാണ്, മദ്ഹിലായാണ്, ബുർദയിലായാണ്..._ 

മഹാനായ ബൂസ്വീരി ഇമാം رضي الله عنه തന്‍െറ അവസ്ഥയെ ഏറ്റവും മിഴിവാർന്ന ചമൽക്കാര ഭംഗിയോടെയാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. പ്രേമഭാജനം രാത്രിയിൽ വന്ന് തന്നെ വിളിച്ചുണർത്തുന്നതായി കവി സങ്കൽപ്പിക്കുന്നു. ماشاء الله... യഥാർത്ഥത്തിൽ അതൊരു സങ്കല്പമല്ല, ഒരുപാട് അനുരാഗികൾ അനുഭവിച്ചറിഞ്ഞ തിരുനബി ﷺ അനുരാഗത്തിന് സന്തോഷക്കണ്ണീർ പൊഴിക്കാവുന്ന യാഥാർത്ഥ്യമാണ്._

_ഉറക്കം വല്ലാത്ത ആനന്ദദായകമായ ഒരനുഭവമാണ്. എന്നാൽ പുണ്യ നബിയോടുള്ള ﷺ പ്രേമാധിക്യം ആ ആനന്ദത്തെ കെടുത്തിക്കളയുന്നു. 'രുചികളെല്ലാം കെടുത്തിക്കളയുന്നതാണല്ലോ പ്രണയ വേദന' എന്നതുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നതും അതാണ്. ഇങ്ങനെ തിരുപ്രണയത്തിന്‍െറ ﷺ അത്ഭുതകരമായൊരു ലോകത്ത് വിഹരിക്കുന്ന അനുരാഗികളെ മറ്റുള്ളവർ ആക്ഷേപിക്കുക സ്വാഭാവികമാണ്. അവരോട് വികാരഭരിതരാക്കുകയാണ് കവിശ്രേഷ്ഠർ ബൂസ്വീരി ഇമാം رضي الله عنه തുടർന്നുള്ള വരികളിൽ :_

*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം ⁦9️⃣*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി ⁦9️⃣🌷*


🌷يَا لَائِـمِى فِى الْهٙـوَى الْعُـذْرِيِّ مَـعْذِرَةً

مِـنِّى إِلَـيْـكَ وَلَـوْ أَنْـصَـفْـتَ لَـمْ تٙـلُـمِ🌷

*'ഉദ്‌രി' ഗോത്രക്കാരുടെ പ്രേമം പോലെ നിഷ്കളങ്കമായ എന്‍െറ അനുരാഗത്തിന്‍െറ പേരിൽ എന്നെ ആക്ഷേപിക്കുന്നവനെ, എന്‍െറ ന്യായം നീ അംഗീകരിക്കുക. നീ നീതിമാനായിരുന്നെങ്കിൽ എന്നെ ആക്ഷേപിക്കുമായിരുന്നില്ല.*

_ഇവിടെ ബൂസ്വീരി ഇമാം رضي الله عنه തിരുനബി ﷺ യോടുളള അനുരാഗത്തെ 'ഉദ്‌രി' ഗോത്രക്കാരുടെ പ്രേമവുമായാണ് സാദൃശ്യപ്പെടുത്തുന്നത്. പ്രേമ വാഗ്ദാനങ്ങൾ പാലിക്കുന്നതിലും പാതിവ്രത്യത്തിലും പേരുകേട്ട ഒരു യമനീ ഗോത്രമാണ് 'ഉദ്‌രി'. 'ഉദ്‌ർ ഗോത്രക്കാരുടെ പ്രേമം' (ഹുബ്ബുൽ ഉദ്‌രിയ്യ്) എന്നൊരു പ്രയോഗം തന്നെ അറബിയിൽ ഉണ്ട്. ഇവർക്കിടയിലെ പ്രണയത്തിന്‍െറ തീവ്രതയും നിഷ്കളങ്കതയുമാണ് സൂചന. പ്രേമത്തെ അവർ പവിത്രമായി കണക്കാക്കുന്നു. ജീവൻ ബലി കൊടുക്കേണ്ടി വന്നാൽ പോലും അവർ പ്രണയത്തിൽ വിശ്വാസവഞ്ചന കാണിക്കാറില്ല. ഇങ്ങനെയുള്ള 'ഉദ്‌രി' ഗോത്രക്കാരുടെ പ്രണയം പോലെ നിഷ്കളങ്കവും തീവ്രവുമാണ് മുത്ത് നബിയോടുള്ള ﷺ തന്‍െറ അനുരാഗമെന്ന് വ്യക്തമാക്കുകയാണ് കവിശ്രേഷ്ഠർ ബൂസ്വീരി ഇമാം رضي الله عنه._

_"സത്യവിശ്വാസികൾ ഒരു ആക്ഷേപകന്‍െറയും ആക്ഷേപത്തെ ഭയക്കുകയില്ല" എന്ന് പുണ്യ റസൂൽ ﷺ പറഞ്ഞിരിക്കുന്നു. തിരുനബി ﷺ പ്രണയത്തിന്‍െറ കാര്യത്തിൽ അനുരാഗികളുടെ അവസ്ഥയും അങ്ങനെ തന്നെ. മുത്ത് നബിയെ ﷺ പ്രണയിക്കുന്നതിലുള്ള തന്‍െറ ന്യായം അംഗീകരിക്കാനായി ബൂസ്വീരി ഇമാം رضي الله عنه വിമർശകരോട് ആവശ്യപ്പെടുന്നു. വിമർശകൻ നീതിമാനായിരുന്നുവെങ്കിൽ പ്രണയിക്കാവുന്നതിൽ ഏറ്റവും ഉത്തമരായ വ്യക്തിയെ ﷺ, ഏറ്റവും ഉൽകൃഷ്ടമായ രീതിയിൽ പ്രണയിക്കുന്ന തന്നെ വിമർശിക്കുകയില്ലായിരുന്നുവെന്ന് പറഞ്ഞുവെക്കുകയാണ് മഹാനായ ബൂസ്വീരി ഇമാം رضي الله عنه ഇവിടെ._

_അനുരാഗികൾക്ക് ആശ്വാസവും ആവേശവും പകർന്നുകൊണ്ട്, ഇന്നത്തെ കാലത്ത് ഇങ്ങനെയൊക്കെ പുണ്യ നബിയുടെ ﷺ ചര്യകളെ അതുപോലെ തന്നെ പിൻപറ്റിക്കൊണ്ട് ജീവിക്കാൻ പറ്റുമോയെന്നും അല്ലാഹുവിന്‍െറ റസൂലിനോട് ﷺ
 ഇങ്ങനെയൊക്കെ പ്രണയ പ്രകടനങ്ങൾ നടത്താൻ പറ്റുമോയെന്നും ചോദിക്കുന്നവരോടായുള്ള ഏറ്റവും സുന്ദരമായ മറുപടികളാണ് തുടർന്നുള്ള വരികളിൽ:_ 

*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം ⁦⁦1️⃣⁩⁦0️⃣⁩*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി ⁦⁦1️⃣⁩⁦0️⃣⁩🌷*

🌷عٙـدَتْـكٙ حٙـالِيَ لٙا سِـرِّى بِـمُـسْـتٙـتِـرٍ

عٙـنِ الْـوُشَـاةِ وٙلٙا دٙائِـى بِـمُـنْـحٙـسِـمِ🌷

*എന്‍െറ അവസ്ഥ നിന്നെയും ബാധിക്കട്ടെ! ഏഷണി കൂട്ടുന്നവർക്ക് അജ്ഞാതമല്ലല്ലോ എന്‍െറ രഹസ്യം. എന്‍െറ രോഗത്തിനാവട്ടെ ശമനവുമില്ല.*

_മുത്ത് നബിയെ ﷺ പ്രണയിക്കുന്നതിലുള്ള തന്‍െറ താല്പര്യത്തെ അംഗീകരിക്കാനായി വിമർശകരോട് ആവശ്യപ്പെടുന്ന കവി رضي الله عنه അടുത്തതായി വിമർശകർക്ക് ഒരു ആശംസ നൽകുകയാണ്, എന്‍െറ അവസ്ഥ നിങ്ങളെയും ബാധിക്കട്ടെയെന്ന്. ماشاء الله..._ 

_തിരുനബി ﷺ അനുരാഗികൾക്ക് മറ്റുള്ളവർക്ക് നൽകാവുന്ന ഏറ്റവും വലിയ ആശംസയും പ്രാർത്ഥനയും അതു തന്നെ._

_ഖിള്റ് നബിയുടെ عليه السلام പ്രവർത്തനങ്ങളെ മൂസാനബിക്കു عليه السلام പോലും ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല എന്നിരിക്കെ അനുരാഗിയുടെ മാനസികാവസ്ഥ സാധാരണക്കാർക്ക് ഒരുപക്ഷേ ഉൾക്കൊള്ളാൻ കഴിയണമെന്നില്ലല്ലോ..._ 

_ഏഷണി കൂട്ടുന്നവർക്ക് അറിയാം എന്‍െറ അസുഖം എന്താണെന്ന് എന്ന് പറയുന്ന ബൂസ്വീരി ഇമാം رضي الله عنه തുടർന്നു പറയുന്നു, എന്‍െറ രോഗത്തിനാവട്ടെ ശമനവുമില്ല എന്ന്. اللهم صل وسلم وبارك عليه_

_മുത്ത് നബിയോടുള്ള ﷺ പ്രണയത്തിൽ ലയിക്കാൻ ആഗ്രഹിക്കുന്നവരെ ഒരു പക്ഷേ ലോകം പഴഞ്ചനായി മുദ്രകുത്തിയേക്കാം. അപ്പോൾ ലോകത്തോട് ഉറക്കെ പറയാൻ സാധിക്കണം, എന്‍െറ രോഗത്തിനാവട്ടെ ഒരു ശമനവുമില്ല എന്ന്. കാരണം, തിരുനബി ﷺ പ്രണയത്തിന്‍െറ ലഹരി ഞാൻ അനുഭവിച്ചുതുടങ്ങിയിരിക്കുന്നു എന്നതുതന്നെ..._
الحمد لله... الحمد لله الف مرة...

*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം -​ ⁦⁦1️⃣⁩⁦1️⃣*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി ⁦⁦1️⃣⁩⁦1️⃣🌷*

🌷مَحَّضْـتَـنِـى النُّـصْحَ لَـكِنْ لَـسْـتُ أَسْـمَعُهُ

إِنَّ الْـمُـحِـبَّ عَـنِ الْعُـذَّالِ فِـى صَـمَـمِ🌷

*നിഷ്കളങ്കം തന്നെ നിന്‍െറ ഉപദേശം. പക്ഷേ, ഞാനത് ചെവിക്കൊള്ളുന്നില്ല. കുറ്റപ്പെടുത്തുന്നവനു ചെവികൊടുക്കാൻ അനുരാഗി തയ്യാറാവുകയില്ല.*

_തിരുനബി ﷺ അനുരാഗത്തിന്‍െറ പേരിൽ തന്നെ ആക്ഷേപിക്കുന്നവരെ കുറ്റപ്പെടുത്താൻ ബൂസ്വീരി ഇമാം رضي الله عنه തയ്യാറാവുന്നില്ല. കാരണം, വിമർശകനെ സംബന്ധിച്ചേടത്തോളം അവൻ പറയുന്നതെല്ലാം ശരിയാണ്. കളങ്കമില്ലാത്ത മനസ്സോടെയാണ് അവൻ സംസാരിക്കുന്നത്. അതിനാൽ അവന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാനാവില്ല. നിന്റെ ഉപദേശം നിഷ്കളങ്കമാണ് എന്ന് ബൂസ്വീരി ഇമാം رضي الله عنه പറയുന്നത് അതുകൊണ്ടാണ്. എന്നാൽ തിരുനബി ﷺ അനുരാഗികൾ ഇത്തരം ആക്ഷേപങ്ങൾക്കൊന്നും ചെവി കൊടുക്കാൻ കഴിയാത്ത വിധം വിശുദ്ധ പ്രണയത്തിൽ ലയിച്ചവരായിരിക്കും എന്ന് മഹാനായ കവി رضي الله عنه സൂചിപ്പിക്കുന്നു._
اللهم صل وسلم وبارك عليه...

_ഇത്രയും വ്യക്തമാക്കിയശേഷം കവി തന്നെക്കുറിച്ചുള്ള പശ്ചാത്താപവിവശമായ ആത്മഗതത്തിലേക്ക് തിരിയുകയാണ്._

*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം -​ ⁦⁦1️⃣⁩⁦2️⃣*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി ⁦⁦1️⃣⁩⁦2️⃣🌷*

🌷إِنِّـى اتَّهَمْـتُ نَصِيـحَ الشَّـيْبِ فِى عَـذَلٍ

وَالشَّـيْبُ أَبْعَـدُ فِى نُصْـحٍ عـَنِ التُّهٙـمِ🌷

*നരയുടെ ഉപദേശത്തെ ഞാൻ കുറ്റപ്പെടുത്തലെന്ന് തെറ്റിദ്ധരിച്ചു. നരയാകട്ടെ, ഉപദേശിക്കുന്ന വിഷയത്തിൽ തെറ്റിദ്ധാരണക്ക് അശേഷം ഇടം നൽകുന്നില്ല.*

_വായനക്കാരന്‍െറ ചിന്തകളെ ഉണർത്താൻ തെറ്റുകളെ തന്നിലേക്കു തന്നെ ചേർത്തു പറയുക എന്നത് മനഃശാസ്ത്ര പരമായ ഒരു നീക്കമാണ്. ഈ സമീപനത്തിന്റെ സുന്ദരമായ പ്രയോഗമാണ് മഹത്തായ ബുർദയുടെ ഈ വരിയിലും തുടർ വരികളിലും നമുക്ക് കാണാനാവുക. വലിയ പണ്ഡിതനായിരുന്നു മഹാനായ ബൂസ്വീരി ഇമാം رضي الله عنه. മനസ്സിൽ അലതല്ലുന്ന തിരുനബി ﷺ യോടുളള അനുരാഗത്തോടൊപ്പം എഴുത്തപ്പെടുന്ന അവിടുത്തെയെ ﷺ കുറിച്ചും, അവിടുന്ന് ﷺ പ്രതിനിധാനം ചെയ്യുന്ന ആശയ സംഹിതകയാവുന്ന പരിശുദ്ധ ദീനിനെക്കുറിച്ചുള്ള ആഴത്തിലുള്ള പാണ്ഡിത്യവും ഉണ്ടെങ്കിൽ മാത്രമാണല്ലോ ഇതുപോലെ മഹത്തരമായ ഒരു കാവ്യം ജന്മം കൊള്ളുകയുള്ളൂ._ 

_ഏതു മഹത്തുക്കളും അവരുടെ എളിമ കാരണം തങ്ങളുടെ മാഹാത്മ്യത്തെ അംഗീകരിക്കാതെ തങ്ങളിൽ നിന്നും വന്നുപോയ ചെറിയ വീഴ്ചകളെപ്പോലും വലിയ തെറ്റുകളായി എടുത്ത് കാണിക്കുകയാണ് ചെയ്യുക. കൊട്ടാര കവിയായിരുന്ന ബൂസ്വീരി ഇമാം رضي الله عنه അതുപോലെ പശ്ചാത്താപവിവശനാവുകയാണ്. സുഖാഡംബരങ്ങളിൽ വ്യാപരിക്കാൻ കൊട്ടാരവാസം അദ്ദേഹത്തിന് അവസരം നൽകിയെന്നും, അക്കാലത്തൊന്നും മരണചിന്ത തന്നെ അലട്ടിയില്ലെന്നും പറയുന്ന കവി رضي الله عنه , വാർദ്ധക്യം നരയുടെ രൂപത്തിൽ തലയിൽ കയറി ഉപദേശം ചൊരിഞ്ഞിട്ടും താൻ ചെവികൊടുത്തില്ല എന്ന് ആത്മഗതം ചെയ്യുന്നു. കവിയുടെ ഈ ആത്മഗതം ആസ്വാദകന്‍െറ മനോവികാരങ്ങളെ ഉദ്ദീപിപ്പിക്കാൻ പര്യാപ്തമാണ്. കവിയോടൊപ്പം رضي الله عنه ആസ്വാദകനും തന്‍െറ ഭൂതകാലത്തെ വിചാരണക്കു വിധേയമാക്കണം._

_മറ്റേത് ആക്ഷേപകർക്കും അവരുടെ ആരോപണങ്ങൾക്കു പിന്നിൽ അസൂയയോ വിദ്വേഷമോ മറ്റെന്തെങ്കിലും സ്വാർത്ഥ താല്പര്യങ്ങളോ ഉണ്ടാവാം എന്ന് കരുതാൻ കൂടുതൽ ന്യായമുണ്ട്. എന്നാൽ 'നര' ഇതിൽ നിന്നൊക്കെ തികച്ചും വിഭിന്നമാണ്. വാർധക്യകാലത്ത് മരണത്തെക്കുറിച്ചും പരലോകത്തെക്കുറിച്ചും മുന്നറിയിപ്പു തരുന്ന നര സത്യസന്ധനായ സുവിശേഷകനാണ്. 'നരയാകട്ടെ, ഉപദേശിക്കുന്ന വിഷയത്തിൽ തെറ്റിദ്ധാരണക്ക് അശേഷം ഇടം നൽകുന്നില്ല' എന്നു പറഞ്ഞതിന്‍െറ ഉദ്ദേശം ഇതത്രെ. 'ചിന്തിക്കുന്നവന് ചിന്തിക്കാനുള്ള ആയുസ്സ് നാം തന്നില്ലേ? മുന്നറിയിപ്പുകാരൻ നിങ്ങളുടെ അടുത്ത് വരികയും ചെയ്തു' (വി.ഖു 35:37) എന്ന ഖുർആൻ വചനങ്ങളിലേക്കുള്ള സൂചനകൂടിയാണ് ഈ വരികൾ._

*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം -​ ⁦⁦1️⃣⁩⁦⁦3️⃣⁩*
〰〰〰〰〰〰〰〰〰〰
*اَلْفَصْـلُ الثَّانِى فِى التَحْذِيرِ مِنْ هَوَى النَّفْسِ ﷺ*

*ഫസ്ല്‍ രണ്ട്*
(13 വരി മുതല്‍ തുടങ്ങുന്നു)

🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി ⁦⁦1️⃣⁩⁦⁦3️⃣⁩🌷*


🌷فَـإِنَّ أَمَّـارَتِـى بِالسُّـوءِ مَا اتَّعَـظَـتْ

مِـنْ جَـهْلِهَـا بِنَـذِيرِ الشَّـيْبِ والْهَـرَمِ🌷

*ചീത്തയോടു ചായ്‌വ് കാണിക്കുന്ന ശരീരം അജ്ഞത നിമിത്തം നരയുടെയും വാർദ്ധക്യത്തിന്‍െറയും മുന്നറിയിപ്പുകളെ അവഗണിച്ചു.*

_ചീത്തയോടു ചായ്‌വ് കാണിക്കുന്ന ശരീരം എന്ന വാക്യം ഖുർആന്‍െറ പ്രയോഗമാണ്. തിന്മയോട് ആഭിമുഖ്യം പുലർത്തുന്ന ഒരു ഘടകം മനുഷ്യ മനസ്സിനുണ്ട്. ദുനിയാവിന്‍െറ സുഖങ്ങളിൽ ലയിച്ചിരിക്കുന്ന മനസ്സ് കാലം കടന്നുപോകുന്നതറിയുന്നില്ല. കാലത്തിന്‍െറ മുന്നറിയിപ്പുകളെ അവഗണിക്കുന്നത് അജ്ഞതയാണ്. ഒരായുഷ്ക്കാലം ജീവിച്ചിട്ടും കാലത്തിന്‍െറ മുന്നറിയിപ്പുകൾ അവഗണിച്ചവരെ നരകത്തിൽ അതോർമപ്പെടുത്തും എന്ന് വിശുദ്ധഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്._

_ഖുർആൻ പറയുന്നതിങ്ങനെ :_ 
_وَهُمْ يَصْطَرِخُونَ فِيهَا رَبَّنَا أَخْرِجْنَا نَعْمَلْ صَالِحًا غَيْرَ الَّذِي كُنَّا نَعْمَلُ ۚ أَوَلَمْ نُعَمِّرْكُم مَّا يَتَذَكَّرُ فِيهِ مَن تَذَكَّرَ وَجَاءَكُمُ النَّذِيرُ ۖ فَذُوقُوا فَمَا لِلظَّالِمِينَ مِن نَّصِيرٍ_ --- *فاطر (37)* 
_"അവര്‍ അവിടെ വെച്ച് മുറവിളികൂട്ടും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ പുറത്തയക്കണമേ. (മുമ്പ്‌) ചെയ്തിരുന്നതില്‍ നിന്ന് വ്യത്യസ്തമായി ഞങ്ങള്‍ സല്‍കര്‍മ്മം ചെയ്തുകൊള്ളാം. (അപ്പോള്‍ നാം പറയും:) ആലോചിക്കുന്നവന് ആലോചിക്കാന്‍ മാത്രം നിങ്ങള്‍ക്ക് നാം ആയുസ്സ് തന്നില്ലേ? താക്കീതുകാരന്‍ നിങ്ങളുടെ അടുത്ത് വരികയും ചെയ്തു. അതിനാല്‍ നിങ്ങള്‍ അനുഭവിച്ചു കൊള്ളുക. അക്രമികള്‍ക്ക് യാതൊരു സഹായിയുമില്ല."_

_നാൽപതു വയസ്സായാൽ പിന്നെ ആരാധനകളിൽ മുഴുകുകയായിരുന്നു മദീനാ നിവാസികളുടെ പതിവെന്ന് ഈ ഖുർആൻ സൂക്തത്തിന്‍െറ വ്യാഖ്യാനത്തിലുണ്ട്. ജീവിതസായാഹ്നത്തിൽ സൽക്കർമങ്ങൾ വർദ്ധിപ്പിക്കുകയും ഇലാഹി ചിന്തയിൽ മുഴുകുകയും വേണമെന്ന് നിരവധി ഹദീസുകൾ ഉദ്ബോധിപ്പിക്കുന്നുണ്ട്.

*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം -​ ⁦⁦1️⃣⁩⁦⁦4️⃣*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി ⁦⁦1️⃣⁩⁦⁦4️⃣🌷*

🌷وَلاَ أَعَـدَّتْ مِنَ الْفِـعْلِ الْجَمـِيلِ قِـرَى 

ضَيْـفٍ أَلَمَّ بِرَأْسِـى غَيْرَ مُحْـتَـشِـمِ🌷

*ലജ്ജയില്ലാത്ത അതിഥിയായി നര ശിരസ്സിൽ വിരുന്നു വന്നപ്പോൾ, അതിഥിയെ സൽക്കരിക്കാൻ വേണ്ട സുകൃതങ്ങളൊന്നും ഞാൻ ഒരുക്കി വെച്ചിരുന്നില്ല.*

_ഇവിടുത്തെ അതിഥി നരയാണ്. സാധാരണ മാന്യന്മാരായ അതിഥികൾ വിരുന്നു വന്നാൽ വേഗം മടങ്ങിപ്പോകും, എന്നാൽ തലയിൽ വിരുന്നുവരുന്ന നര പിന്നീടൊരിക്കലും മടങ്ങിപ്പോകുന്നില്ല, മരണംവരെ അത് നമ്മെ പിന്തുടരുകയും ചെയ്യും എന്നതുകൊണ്ടാണ് നരയെ ലജ്ജയില്ലാതെ വന്ന വിരുന്നുകാരൻ എന്ന് വിശേഷിപ്പിച്ചത്._

_അതിഥി സൽക്കാരം കൊണ്ടുദ്ദേശിക്കുന്നത് സൽക്കർമ്മമാണ്. നര എന്ന അതിഥി ഇഷ്ടപ്പെടുന്ന ഏറ്റവും നല്ല വിഭവവും അതു തന്നെ. അതിഥിയെ സൽക്കരിക്കാൻ വേണ്ട വിഭവങ്ങളൊന്നും ഒരുക്കി വെച്ചില്ല എന്ന് സങ്കടപ്പെടുന്ന കവി, കൊഴിഞ്ഞുപോകുന്ന ആയുസ്സിനെക്കുറിച്ച് അശ്രദ്ധരാവുന്ന വായനക്കാരന്‍െറ ചിന്തകളെ തട്ടിയുണർത്തുകയാണ്._

*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം -​ ⁦⁦1️⃣⁩⁦⁦5️⃣*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി ⁦⁦1️⃣⁩⁦⁦5️⃣🌷*

🌷لَوْ كـُنْتُ أَعْلَـمُ أَنِّـى مَا أُوَقِّـرُهُ

كَتٙـمْـتُ سِـرًّا بَـدَا لِى مِـنْهُ بِالْكَـتٙـمِ🌷

*നര എന്ന അതിഥിയെ ഞാൻ ബഹുമാനിക്കുകയില്ലെന്ന് എനിക്കറിയാമായിരുന്നെങ്കിൽ ഞാൻ ആ രഹസ്യത്തെ ചായം തേച്ച് ഒളിപ്പിക്കുമായിരുന്നു.*

_നര എന്ന അതിഥി വിരുന്നു വരുന്നതിനു മുമ്പായി സൽക്കർമ്മങ്ങളെന്ന വിഭവങ്ങൾ ഒരുക്കി വെച്ചുകൊണ്ട് ആ അതിഥിയെ ബഹുമാനിക്കണമായിരുന്നു. പക്വതയുടെയും ഉത്തരവാദിത്തത്തിന്‍െറയും, ചിന്തയുടെയും ദശയിലേക്ക് കാലൂന്നുന്ന മനുഷ്യൻ സ്വന്തം പ്രായത്തെ ബഹുമാനിക്കാനാണ് ആദ്യം പഠിക്കേണ്ടത്. നരയെ ബഹുമാനിക്കാൻ തനിക്കാവില്ല എന്ന മനസ്സിലാക്കിയിരുന്നെങ്കിൽ മുടി കറുപ്പിച്ചുകൊണ്ട് നരയെ ഒളിപ്പിക്കുമായിരുന്നു എന്ന് കവി പറയുന്നു. നരയെ ബഹുമാനിക്കുന്നില്ലെങ്കിൽ അതിനെ അവഹേളിക്കാതിരിക്കാൻ അതാണല്ലോ വഴി. നരച്ച മുടി കൃത്രിമമായി കറുപ്പിക്കുന്നത് ഇസ്‌ലാമിക നിയമ പ്രകാരം ചില പ്രത്യേക സന്ദർഭങ്ങളിൽ ഒഴുകെ അനുവദനീയവുമല്ല._ 

_നര ഗാംഭീര്യമാണെന്ന് ഹദീസിലുണ്ട്. ആദ്യമായി നര ബാധിച്ച വ്യക്തി ഇബ്രാഹിം നബിയത്രെ عليه السلام. നര കണ്ടപ്പോൾ "ഇതെന്താണ്" എന്ന് അല്ലാഹുവിനോട് ചോദിച്ച ഇബ്രാഹിം നബിക്ക് عليه السلام അല്ലാഹു നൽകിയ മറുപടി "അത് ഗാംഭീര്യമാണ്" എന്നായിരുന്നു. അപ്പോൾ ഇബ്രാഹിം നബി عليه السلام "റബ്ബേ, എനിക്ക് നീ ഗാംഭീര്യം വർദ്ധിപ്പിച്ച് തരിക" എന്നു പ്രാർത്ഥിച്ചു. ഉടനെ ഇബ്രാഹിം നബിയുടെ عليه السلام മുടി മുഴുവൻ നരച്ചു എന്നും ചരിത്രത്തിൽ കാണാം.

*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം-​ ⁦⁦1️⃣⁩⁦⁦6️⃣*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി ⁦⁦1️⃣⁩⁦⁦6️⃣🌷*

🌷مَـنْ لِى بِـرَدِّ جِمَـاحٍ مِنْ غَـوَايَـتِهَا

كَـمَا يُـرَدُّ جِمَـاحُ الْخَـيْلِ بِاللُّجُـمِ🌷

*കുതിരയുടെ അനുസരണക്കേടിനെ കടിഞ്ഞാൺ കൊണ്ട് നിയന്ത്രിക്കുന്ന പോലെ, ദുർമാർഗത്തിൽ നിന്നും ശരീരത്തിന്‍െറ അനുസരണയില്ലായ്മയെ നിയന്ത്രിക്കുവാൻ എനിക്കാരാണുള്ളത്?*

_നഷ്ടബോധത്തിൽനിന്നുള്ള ഒരുയർത്തെഴുന്നേൽപ്പിന്‍െറ ശ്രമമാണ് ഈ വരികളിൽ കാണുന്നത്. നിയന്ത്രണമില്ലാത്ത ശരീരം കടിഞ്ഞാണില്ലാത്ത കുതിരയെ പോലെയാണ്. അത് അതിന്‍െറ ഇഷ്ടം പോലെ സഞ്ചരിക്കും. അപകടത്തിൽ ചെന്ന് ചാടുകയും ചെയ്യും. ബുദ്ധിമാനായ യജമാനൻ ചെയ്യുന്നത് അതിനെ കുരുക്കിട്ടു നിയന്ത്രിച്ചു നിർത്തുകയാണ്._

_തെറ്റുകളോട് ചായ്‌വുള്ള തന്‍െറ ശരീരത്തെ ഉപദേശിക്കാനും നന്നാക്കിയെടുക്കാനും നന്മയുടെ വഴിയിൽ നിലനിർത്തുവാനും കഴിവുള്ള ഒരാത്മീയ ഗുരുവിനെ തേടുകയാണിവിടെ കവി._

_ഹൃദയത്തിന്‍െറ കടിഞ്ഞാൺ ഏൽപ്പിക്കാവുന്ന ഏറ്റവും നല്ല ഗുരു, അത് സർവലോകത്തിനും കാരുണ്യമായ മുത്ത് മുഹമ്മദ് മുസ്തഫ ﷺ തങ്ങൾ തന്നെ. കടിഞ്ഞാൺ അവിടുത്തെ ﷺ മുന്നിൽ സമർപ്പിക്കുവാൻ ഏറ്റവും നല്ല മാർഗം സ്വലാത്തുകളും, മദ്ഹ്കളും, തിരുചര്യകളോടുള്ള ﷺ അന്ധമായ അനുധാവനവും അനുകരണവും, അവിടുത്തോടുള്ള ﷺ അടങ്ങാത്ത പ്രണയവുമത്രെ. അവിടുന്ന് ﷺ ഒരുത്തനെ/ഒരുത്തിയെ ഏറ്റെടുത്താൽ അവൻ/അവൾ രണ്ടുലോകത്തും വിജയിച്ചു._ 

_*പ്രിയ മുഹിബ്ബീങ്ങളേ...*_
_*നമുക്ക് വിജയിക്കണം. ഹൃദയത്തിന്‍െറ കടിഞ്ഞാൺ അവിടുത്തേക്ക് ﷺ ഏൽപ്പിക്കാനായി നമുക്ക് സ്വലാത്തുകൾ അധികരിപ്പിക്കാം, തിരു സുന്നത്തുകൾ ﷺ അധികരിപ്പിക്കാം, ഹൃദയത്തെ അവിടുത്തേക്കായ് ﷺ സമർപ്പിക്കാം, إن شاء الله. ഈ ബുർദ പഠനം റബ്ബ് അതിനൊരു കാരണമായി സ്വീകരിക്കട്ടെ...*_
امين امين امين يا رب العالمين..

*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം-​ ⁦⁦1️⃣⁩⁦⁦7️⃣*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി ⁦⁦1️⃣⁩⁦⁦7️⃣🌷*

🌷فَلَا تَـرُمْ بِالْمَعَـاصِى كَسْـرَ شَـهْوَتِـهَا

إِنَّ الطَّعَامَ يُقَـوِّي شَـهْوَةَ النَّـهِـمِ🌷

*പാപം ചെയ്ത്, പാപം ചെയ്യാനുള്ള മനസ്സിന്‍െറ താല്പര്യത്തെ കീഴടക്കാമെന്നു നീ വിചാരിക്കരുത്. ഭക്ഷണം തീറ്റപ്രിയന്‍െറ ആർത്തിയെ ശക്തിപ്പെടുത്തുകയേയുള്ളൂ...*

_എത്ര തന്നെ ആഹാരം കഴിച്ചാലും കുറെക്കൂടി വിശേഷപ്പെട്ട പലഹാരം കാണുമ്പോൾ തിന്നാൻ കൊതി തോന്നുക മനുഷ്യസഹജമാണ്. തീറ്റ വർധിപ്പിച്ച് ആർത്തിയില്ലാതാക്കാമെന്നു വിചാരിക്കുന്നതു മണ്ടത്തരമാണ്. അതുപോലെ പാപം ചെയ്തു പാപം ചെയ്യാനുള്ള മനസ്സിന്‍െറ താല്പര്യത്തെ കീഴടക്കാമെന്നു വിചാരിക്കുന്നതു വെറുതെയാണെന്നു ബൂസ്വീരി ഇമാം رضي الله عنه ഓർമ്മിപ്പിക്കുന്നു._

_അത്യാഗ്രഹങ്ങളുടെ കൂടെപ്പിറപ്പാണ് ശരീരം. അതിന്‍െറ അഭിലാഷങ്ങൾ സാധിപ്പിച്ചു കൊടുത്തു കൊണ്ടിരുന്നാൽ യഥാർത്ഥത്തിൽ ആഗ്രഹശമനമല്ല ഉണ്ടാവുന്നത്. അതിനാൽ ബുദ്ധിയും വിവേകവുമുള്ള മനുഷ്യൻ ശരീരത്തിന്‍െറ ആഗ്രഹങ്ങൾക്കനുസരിച്ച് തുള്ളുകയില്ല. തന്‍െറ മുഴുവൻ പ്രവർത്തനങ്ങളും റബ്ബിനും മുത്ത് നബിയ്ക്കും ﷺ ഇഷ്ടപ്പെടുമോ എന്നു ചിന്തിച്ചു മാത്രമേ അവൻ പ്രവർത്തിക്കുകയുള്ളൂ._


*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം-​ ⁦⁦1️⃣⁩⁦⁦⁦8️⃣⁩*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി ⁦⁦1️⃣⁩⁦⁦⁦8️⃣⁩🌷*

🌷وٙالـنَّـفْسُ كٙالطِّفْلِ إِنْ تُهْـمِلْهُ شَـبَّ عٙلٙى

حُـبِّ الرَّضٙاعِ وٙإِنْ تٙـفْـطِمْهُ يٙـنْفٙـطِمِ🌷

*ശിശുവിനെപ്പോലെയാകുന്നു മനസ്സ്. മുലകുടി നിർത്താതെവിട്ടാൽ വളർന്നു വലുതാവുമ്പോഴും മുലകുടിക്കണമെന്ന ആഗ്രഹം നിലനിൽക്കും. ഇനി മുലകുടി നിർത്തുവാൻ ശ്രമിക്കുകയാണെങ്കിലോ, അതു താനെ നിർത്തിക്കൊള്ളുകയും ചെയ്യും.*

_ശിശുക്കളുടെ മുലകുടി സ്വഭാവം പരിധി കഴിഞ്ഞിട്ടും നിർത്താൻ ശ്രമിക്കാതെ തുടരാൻ വിടുകയാണെങ്കിൽ മുലകുടിയുടെ ആർത്തിയുമായി അവൻ വലുതാവുകയേയുള്ളൂ. ഇനിയതു പിടിച്ചുനിർത്തുകയാണെങ്കിലോ, കുറച്ചൊന്നു ശ്രമിച്ചാൽ മാറ്റാവുന്നതാണ് ആ ശീലം. ശരീരങ്ങളെ അവയുടെ ആഗ്രഹങ്ങൾക്ക് വിടരുത് എന്നർത്ഥം. നിയന്ത്രണ വിധേയമല്ലാത്ത ശരീരം താന്തോന്നിയായി വളരും._

_ശരീരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനു മുൻപേ ആത്മാവുകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടല്ലോ. മാതാവിന്‍െറ ഗർഭാശയത്തിൽ വളരുന്ന കുഞ്ഞിന്‍െറ ശരീരത്തിലേക്ക് നാലാം മാസമാണല്ലോ ആത്മാവിനെ സന്നിവേശിപ്പിക്കുന്നത്. അതുവരെയും ആത്മാവ് സൃഷ്ടാവിന്‍െറ സമക്ഷത്തിലായിരുന്നു. ശരീരങ്ങളിൽ കുടികൊള്ളാൻ ഭൂമിയിലിറങ്ങിയപ്പോൾ ആ മഹനീയ സാമീപ്യം നഷ്ടപ്പെട്ടുപോയി. ഇനിയവയെ തൊട്ടുണർത്താൻ ഒരു സുവിശേഷകൻ ആവശ്യം വന്നിരിക്കുകയാണ്._ 

_ബോധനം നൽകിയാൽ ഉണരുന്നതാണ് ആത്മാവ്. ഖുർആൻ തന്നെ പറയുന്നുണ്ടല്ലോ, "ഉപദേശിക്കുക. ഉപദേശം വിശ്വാസികൾക്ക് ഉപകരിക്കും" എന്ന്. ഹൃദയം സമർപ്പിക്കാൻ ഏറ്റവും യോഗ്യരായ സുവിശേഷകൻ ﷺ നമ്മിൽ അവതരിക്കുകയും ചെയ്തിരിക്കുന്നു. അവിടുത്തെ ﷺ കൽപ്പനകൾ അനുസരിക്കലത്രേ നമ്മുടെ മേൽ ബാധ്യതയായിട്ടുള്ളത്._

*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം-​ ⁦⁦1️⃣⁩⁦⁦⁦9️⃣*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി ⁦⁦1️⃣⁩⁦⁦⁦9️⃣🌷*

🌷فَاصْـرِفْ هَـوَاهَا وَحَاذِرْ أَنْ تُـوَلِّـيَـهُ

إِنَّ الْهَـوَى مَا تَـوَلَّـى يُصْـمِ أَوْيَصِـمِ🌷

*ദേഹേച്ഛയെ (ശരീരത്തിന്റെ ആഗ്രഹങ്ങളെ) തടഞ്ഞു നിർത്തുക. അത് നിന്നെ കീഴ്പ്പെടുത്തുന്നതിനെ സൂക്ഷിക്കുകയും ചെയ്യുക. ആഗ്രഹങ്ങൾക്ക് അധികാരം നൽകിയാൽ അവ നമ്മെ കൊന്നു കളയുകയോ അപമാനിക്കുകയോ ചെയ്യും.*

_ദേഹേച്ഛയുടെ ആസ്വാദനങ്ങൾ ആകർഷകവും മായാമോഹങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതുമായിരിക്കും. അതിന്‍െറ അലങ്കാരങ്ങളും പകിട്ടുകളും ഒരുക്കുന്ന കെണിയിൽ വിശ്വാസികൾ അകപ്പെടരുത്. മനസ്സിൽ മുളപൊട്ടുന്ന തെറ്റായ മോഹങ്ങളെ അപ്പപ്പോൾ തന്നെ ഹനിച്ചു കളയണം. അതാണ് മഹാനായ ബൂസ്വീരി ഇമാം رضي الله عنه ഉപദേശിക്കുന്ന മാർഗം. സ്വന്തം ദേഹേച്ഛയോടുള്ള സമരമാണ് ഏറ്റവും വലിയ സമരം (ജിഹാദുൽ അക്ബർ) എന്ന് മുത്ത് നബി ﷺ പഠിപ്പിച്ചിട്ടുണ്ടല്ലോ._

_ദേഹേച്ഛക്ക് അടിമപ്പെടുന്നവർ ദൈവീക നിയമങ്ങളെയും വിധിവിലക്കുകളെയും വകവെക്കാതെ തന്‍െറ തോന്നലുകളെ മാത്രം ദൈവമായി അംഗീകരിക്കുന്നു. അതുകൊണ്ടാണ് ദേഹേച്ഛ അല്ലാഹുവിനെ കൂടാതെ ആരാധിക്കപ്പെടുന്ന ഇലാഹാണെന്ന് ഇബ്നു അബ്ബാസ് رضي الله عنه വ്യക്തമാക്കിയത്. ദേഹേച്ഛകൾക്ക് വഴിപ്പെടരുതെന്ന് വിശുദ്ധഖുർആനും പലയിടങ്ങളിൽ താക്കീത് ചെയ്യുന്നുണ്ട്. 'അല്ലാഹുവിൽ നിന്നു യാതൊരു മാർഗദർശനവും കൂടാതെ തന്‍െറ ദേഹേച്ഛയെ പിന്തുടരുന്നവനേക്കാൾ വഴി പിഴച്ചവൻ ആരാണുള്ളത്?' (വി.ഖു. 28:50)._ 

_തന്‍െറ ഇഷ്ടങ്ങൾ മുത്ത് നബിയുടെ ﷺ ഇഷ്ടങ്ങളാകണം, തന്‍െറ അനിഷ്ടങ്ങൾ മുത്ത് നബിയുടെ ﷺ അനിഷ്ടങ്ങളും ആകണം. അങ്ങിനെയെങ്കിൽ മാത്രമേ രണ്ടു ലോകത്തും ശാശ്വതമായ വിജയം കൈവരിക്കാനാവൂ...

*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം-​ ⁦⁦2️⃣0️⃣*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി ⁦⁦2️⃣0️⃣🌷*

🌷وَرَاعِهَا وَهْيَ فِى الْأَعْـمَالِ سَـائـِمَةٌ

وَإِنْ هِيَ اسْـتَحْلَتِ الْمَرْعَى فَلاَ تُسِـمِ🌷

*സൽക്കർമ്മങ്ങളിൽ മേഞ്ഞു നടക്കുകയാണെങ്കിൽ പോലും ശരീരത്തിന്‍െറ കൊതിയെ നീ സൂക്ഷിക്കണം. അതിന്‍െറ മേച്ചിൽപുറം വശ്യമായിത്തോന്നിയാലും യഥേഷ്ടം മേയാൻ അനുവദിക്കരുത്.*

_മുൻപത്തെ വരിയിൽ ശരീരത്തിന്‍െറ ഇച്ഛചകൾക്ക് പുറംതിരിഞ്ഞു നിൽക്കണമെന്നു പറയുമ്പോൾ ഒരു സംശയം സ്വാഭാവികമാണ്. ശരീരം ഒരു സൽകർമ്മത്തിനു പ്രേരിപ്പിക്കുകയാണെങ്കിൽ അതിനും പുറംതിരിയണമെന്നാണോ.? അല്ല, പക്ഷേ ചില കാര്യങ്ങൾ ശ്രദ്ധിക്കണം._

_ശരീരത്തെ വിവേകമില്ലാത്ത കന്നുകാലികളോടാണ് ഇവിടെ ഉപമിച്ചിരിക്കുന്നത്. ഇടയന്‍െറ നോട്ടവും ശ്രദ്ധയും തെറ്റുമ്പോൾ മൃഗം വേലിയെന്നോ വിളയെന്നോ നോക്കാതെ യഥേഷ്ടം മേഞ്ഞു നടക്കും. അതുപോലെതന്നെയാണ് തെറ്റിലേക്ക് എപ്പോഴും ചായ്‌വുള്ള മനുഷ്യന്‍െറ മനസ്സും. നന്മകളിൽ വിഹരിച്ചുകൊണ്ടിരിക്കേ അതിൽ തിന്മകൾ കയറിക്കൂടാനുള്ള സാധ്യതയുണ്ട്._ 

_ആരാധനയിൽ ആത്മാർത്ഥതയും ഭക്തിയും കാണിക്കുന്നവരുടെ മനസ്സിലേക്ക് ലോകമാന്യം കടന്നുചെല്ലാം. അങ്ങനെ ഉദ്ദേശശുദ്ധിയിൽ അല്ലാഹുവിന്‍െറ പ്രീതിക്കു പുറമേ ആളുകളുടെ പ്രശംസയോടുള്ള അഭിനിവേശവും വന്നുചേരും. അത് കടുത്ത പാപമാണ് അതുണ്ടായാൽ എല്ലാ അദ്ധ്വാനങ്ങളും വെറുതെയാവും._ 

_മാത്രമല്ല, ആളുകൾ കാണാൻ വേണ്ടി ആരാധനകൾ ചെയ്യുന്നതുപോലെതന്നെ പാപമാണ് ആളുകൾ കാണാതിരിക്കാൻ വേണ്ടി സൽക്കർമ്മങ്ങൾ ഒഴിവാക്കുന്നതും. ഇമാം ബൈഹഖി رضي الله عنه തങ്ങൾ പറയുന്നു:
"ജനങ്ങൾ കാണാൻ വേണ്ടി കർമ്മങ്ങൾ ഒഴിവാക്കുന്നത് ലോകമാന്യമാണ്, ജനങ്ങൾക്ക് വേണ്ടി കർമ്മങ്ങൾ ചെയ്യുന്നത് ശിർക്കും. ഇത് രണ്ടിൽ നിന്നും അല്ലാഹു നിന്നെ സംരക്ഷിച്ച് അനുഗ്രഹിച്ചാൽ അതാണ് ഇഖ്ലാസ്."

*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം-​ ⁦⁦2️⃣1️⃣*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി ⁦⁦2️⃣1️⃣🌷*

🌷كَـمْ حَسَّـنَـتْ لَـذَّةً لِلْـمَرْءِ قَاتِلَـةً

مِنْ حَـيْـثُ لَـمْ يَـدْرِ أَنَّ السُّـمَّ فِـى الدَّسَـمِ🌷

*മാരകമായ എത്രയെത്ര സുഖാസ്വാദനങ്ങളാണ് മനുഷ്യൻ നല്ലതെന്ന് കരുതുന്നത്. കൊഴുപ്പുള്ള ഭക്ഷണത്തിൽ വിഷം അടങ്ങിയിട്ടുണ്ടെന്ന് അവനറിയുന്നില്ല.*

_സ്വാദിഷ്ടമായ ഭക്ഷണങ്ങൾ മേത്തരമെന്ന് ശരീരം നമ്മോട് പറയുന്നു. എന്നാൽ, ആ ഭക്ഷണത്തിന്റെ നെയ്യിൽ അല്ലെങ്കിൽ കൊഴുപ്പിൽ മാരകമായ വിഷം ഉണ്ടെന്ന് നാമറിയുന്നില്ല. സത്യത്തിൽ ഇത്തരം സ്വാദ് നമ്മുടെ അന്തകനാവുകയാണ്. അതായത്, ശരീരത്തിന് നല്ലതെന്ന് തോന്നുന്നതെല്ലാം നല്ലതായിക്കൊള്ളണമെന്നില്ല. പ്രത്യക്ഷത്തിൽ നല്ലതെന്ന് തോന്നുന്ന പലതും ആത്മീയമായി ദോഷം ചെയ്യും. ശരീരത്തിന് രണ്ട് പ്രവർത്തന മേഖലകളുണ്ട്. ഒന്ന് തിന്മയിലും രണ്ടാമത്തേത് സൽകർമ്മങ്ങളിലുമാണ്. തിന്മകളിൽ ശരീരത്തെ പിടിച്ചുനിർത്തുക എളുപ്പമാണ്. എന്നാൽ സൽകർമ്മങ്ങളുടെ പുൽമേടുകളിൽ ശരീരത്തെ നിയന്ത്രിക്കുന്നത് വളരെ പ്രയാസവും. ഇരുലോക വിജയത്തിനു വേണ്ടുന്ന തരത്തിൽ ശരീരത്തേയും മനസ്സിനേയും നിയന്ത്രിക്കാൻ ആവശ്യമായ പാഠങ്ങൾ നമ്മെയെല്ലാം പരിശീലിപ്പിക്കാൻ വേണ്ടിയത്രെ മുത്ത് നബിയെ ﷺ അല്ലാഹു ﷻ നിയോഗിച്ചിരിക്കുന്നത്._

*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം-​ ⁦⁦2️⃣2️⃣*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി ⁦⁦2️⃣2️⃣🌷*

🌷وَاخْـشَ الـدَّسَائِسَ مِنْ جُـوعٍ وَمِـنْ شِـبَعٍ

فَـرُبَّ مَـخْمَـصَةٍ شَـرٌّ مِنَ الـتُّـخَـمِ🌷

*വിശപ്പിന്റെയും അമിതഭോജനത്തിന്റെയും അപകടങ്ങളെ പേടിക്കണം. പലപ്പോഴും ദഹനക്കേടിനേക്കാൾ ആപൽക്കരമായിട്ടുണ്ട് വിശപ്പ്.*

_വിശപ്പും അമിതാഹാരവും രണ്ടും ശരീരത്തിനു ദോഷം ചെയ്യും. വിശപ്പുകൊണ്ട് സൽക്കർമ്മങ്ങൾ ചെയ്യാനുള്ള ഊർജ്ജം ലഭിക്കില്ല. അമിതാഹാരമാണെങ്കിൽ അലസതയും തളർച്ചയും ഉണ്ടാക്കും. അതുകൊണ്ട് മധ്യമായതും മിതമായതുമായ ഒരു സമീപനം എല്ലാക്കാര്യങ്ങളിലും സ്വീകരിക്കണം. പട്ടിണിയും അമിത ഭോജനവും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ കൂടുതൽ അപകടം പട്ടിണിയാണ് എന്ന് കവി ഉണർത്തുന്നു. വയർ നിറഞ്ഞിരിക്കുന്ന അയാൾക്കു ക്ഷീണത്തോടെ മടിയോടെയാണെങ്കിലും എന്തെങ്കിലും ചെയ്യാൻ കഴിയുമല്ലോ. എന്നാൽ പട്ടിണിയിൽ കിടക്കുമ്പോൾ ആരാധനകൾ നിർവഹിക്കാൻ ഏറെ പ്രയാസമാണ്. തന്റെ രുചിക്കനുസരിച്ച ഭക്ഷണം കിട്ടാത്തതിനാലോ, എന്തെങ്കിലും മാനസിക സമ്മർദ്ദങ്ങളുടെയോ, ആരോടെങ്കിലുമുള്ള പിണക്കങ്ങളുടെയോ പേരിൽ ഭക്ഷണത്തോട് ഭക്ഷണം കഴിക്കാതിരിക്കുന്ന പലരുമുണ്ട്. ആ അവസ്ഥകളിൽ ആരാധന കർമ്മങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ അവർക്ക് കഴിയാതെ വരുന്നു._

_സുഭിക്ഷതയേക്കാൾ വലിയ കെടുതിക്ക് വിശപ്പ് കാരണമാകുന്നുണ്ട്. യുദ്ധങ്ങൾക്കും കലഹങ്ങൾക്കും കലാപങ്ങൾക്കും വിശപ്പ് വഴിവെക്കുന്നു. ആദ്ധ്യാത്മിക ചിന്തകളിൽ നിന്ന് വഴിതെറ്റിക്കാൻ വിശപ്പിന് സാധിക്കും._
_ദാരിദ്ര്യം ദൈവനിഷേധത്തിലേക്ക് നയിക്കുമെന്ന് മുത്ത് നബി ﷺ വ്യക്തമാക്കിയിട്ടുണ്ട്._

_അമിതഭോജനമാണ് മിക്കവാറും എല്ലാ രോഗങ്ങൾക്കും കാരണം. ഇസ്ലാം അതിനെ വല്ലാതെ നിരുത്സാഹപ്പെടുത്തുന്നുണ്ട്. മനുഷ്യൻ നിറയ്ക്കുന്ന പാത്രങ്ങളിൽ ഏറ്റവും മോശമായ പാത്രം അവന്റെ വയറാണ് എന്ന് ഹദീസിൽ കാണാം. ഒരിക്കൽ കൂടുതലായി ഭക്ഷണം കഴിക്കുന്നത് കണ്ട അബൂജുഹൈഫ رضي الله عنه തങ്ങളോട് തിരുനബി ﷺ പറഞ്ഞു: "ദുനിയാവിൽ ഏറ്റവും അധികം ഭക്ഷണം കഴിക്കുന്നവൻ പരലോകത്ത് ഏറ്റവും കൂടുതൽ വിശക്കുന്നവൻ ആയിരിക്കും" എന്ന്._
وَكُلُوا وَاشْرَبُوا
_(തിന്നോളൂ, കുടിച്ചോളു ; അതായത് പട്ടിണികിടക്കരുത്) എന്നു പറയുന്ന വിശുദ്ധ ഖുർആൻ_
وَلَا تُسْـرِفُوا
_(അമിതമാവരുത് ; അതായത് വയർ നിറയ്ക്കരുത്) എന്ന് ഓർമപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇതേ ഖുർആനിക ആശയം തന്നെയാണ് മഹാനായ ബൂസ്വീരി ഇമാം رضي الله عنه ഇവിടെ പാടി വെച്ചതും._

_എന്നാൽ ഓരോരുത്തരുടെയും ശാരീരികാവസ്ഥകൾ അനുസരിച്ച് സുദൃഢമായ ആരോഗ്യത്തിനും രോഗങ്ങൾ വരാതിരിക്കാനും ആവശ്യമായ അളവിൽ ഭക്ഷണം കഴിക്കേണ്ടതാണ്. മാനസിക സമ്മർദ്ദങ്ങളുടെയോ, കിട്ടിയ ഭക്ഷണ പദാർത്ഥ ത്തോടുള്ള താൽപര്യക്കുറവിന്റെയോ മറ്റോ പേരിൽ ഭക്ഷണം ഒഴിവാക്കുന്നത് അഭികാമ്യമല്ല. അനാവശ്യങ്ങളിൽ ആർഭാടവും ആവശ്യങ്ങളിൽ പിശുക്കും ശീലിച്ച ഇന്നത്തെ സമൂഹം നിർബന്ധമായും മുത്ത് നബിയുടെ ﷺ മിതവ്യയമെന്ന അധ്യാപനം വളരെ ഗൗരവപൂർവ്വം ജീവിതത്തിൽ പകർത്തേണ്ടിയിരിക്കുന്നു.

*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം-​ ⁦⁦2️⃣⁦3️⃣⁩*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി ⁦⁦2️⃣⁦3️⃣⁩🌷*

🌷وَاسْـتٙـفْرِغِ الدَّمْعَ مِنْ عٙـيْنٍ قَدِ امْـتَـلَأَتْ

مِـنَ الْمٙـحَارِمِ وَالْـزَمْ حِمْـيَـةَ الـنَّدَمِ🌷

*നിഷിദ്ധമായ കാഴ്ചകൾ നിറഞ്ഞുനിൽക്കുന്ന കണ്ണുകളിൽ നിന്ന് കണ്ണീരൊലിപ്പിച്ച് പശ്ചാത്തപിക്കുക. ഖേദ ചിന്തയാകുന്ന സംരക്ഷണവലയത്തെ ഉറപ്പിച്ചു നിർത്തുകയും ചെയ്യുക.*

_കണ്ണുകളെ നിയന്ത്രിക്കണമെന്നത് വിശുദ്ധ ഖുർആന്റെ ഖണ്ഡിതമായ ശാസനയാണ്. നോട്ടം പിശാചിന്റെ വിഷം പുരട്ടിയ അസ്ത്രങ്ങളിൽ പെട്ടതാണെന്ന് മുത്ത് നബി ﷺ പറഞ്ഞിരിക്കുന്നു. അല്ലാഹുവിനെ ഭയന്നുകൊണ്ട് ആരെങ്കിലും നിഷിദ്ധമായ നോട്ടം ഉപേക്ഷിച്ചാൽ അവന്റെ ഹൃദയത്തിലേക്ക് റബ്ബ് ഈമാൻ ഇട്ടുകൊടുക്കുമെന്നാണ്. ഈമാന്റെ മാധുര്യമോ, പറഞ്ഞറിയിക്കാൻ വയ്യാത്തതും._

_ശരീരത്തിലെ അവയവങ്ങളിൽ ഏറ്റവും അധികം പാപങ്ങളുമായി ഇടപഴകുന്നത് കണ്ണാണ്. കണ്ണുകൾ തുടങ്ങുന്നു, മറ്റഅവയവങ്ങൾ അത് പൂർത്തീകരിക്കുന്നു._

_പാപദർശനത്താൽ മലിനമായ കണ്ണുകൾ കണ്ണീരിനാൽ കഴുകി ശുദ്ധിയാക്കണം. ഒലിച്ചിറങ്ങുന്ന കണ്ണീരിൽ ഖൽബിന്റെ കറകളും തെളിവുകൾ അവശേഷിക്കാതെ മാഞ്ഞുപോകണം. നിറഞ്ഞ പശ്ചാത്താപത്തോടുകൂടി റബ്ബിലേക്ക് ഖേദിച്ച് മടങ്ങണം. ആ ഖേദ ചിന്തകൾ തെറ്റുകളിലേക്ക് മടങ്ങാതിരിക്കാനുള്ള സംരക്ഷണവലയമാകണം._ 

_' അകിടുകളിലേക്കു പാൽ തിരിച്ചു കയറുന്നതുവരെ അല്ലാഹുവിനെ ഭയന്ന് കരഞ്ഞവൻ നരകത്തിൽ പ്രവേശിക്കുകയില്ലെന്നും', 'റബ്ബിനെ ഭയന്ന് കരഞ്ഞ കണ്ണും അല്ലാഹുവിന്റെ മാർഗത്തിൽ ഉറക്കമൊഴിച്ച് കാവലിരുന്ന കണ്ണും നരകത്തിൽ കടക്കുകയില്ല' എന്നുമെല്ലാം ഹദീസിൽ വന്നിരിക്കുന്നു._

_അല്ലാഹുവിനെ ഭയന്ന് പൊഴിക്കുന്ന ഒരു തുള്ളി കണ്ണീർക്കണമാണ് ആയിരം ദീനാർ ദാനം ചെയ്തതിനേക്കാൾ താൻ ഇഷ്ടപ്പെടുന്നത് എന്ന് അബ്ദുള്ളാഹിബ്നു അംറുബിനുൽ ആസ്വ് رضي الله عنه പറഞ്ഞതും, എന്റെ തൂക്കത്തിന് സ്വർണം ദാനം കൊടുക്കുന്നതിലും എനിക്കിഷ്ടം അല്ലാഹുവിനെ ഭയന്ന് കവിൾത്തടത്തിലൂടെ കണ്ണീരൊഴുക്കുന്നതാണ് എന്ന് കഹ്ബുൽ അഹ്ബാർ رضي الله عنه തങ്ങളും പറഞ്ഞുവച്ചത് ആ കണ്ണീരിന്റെ മഹത്വം, അങ്ങിനെ കണ്ണീരൊലിപ്പിക്കുവാനുള്ള തൗഫീഖ് എത്രത്തോളം വലുതാണെന്ന് മനസ്സിലാക്കിയതുകൊണ്ടാണ്.

Comments

Most Popular

"The Sun: Our Life-Giving Star in the Cosmos"

ടിപ്പു സുൽത്താൻ