Skip to main content

വെറുപ്പിൻ്റെ കാലത്ത്ചിരിയും ഒരുആയുധമാണ്.

 വെറുപ്പിൻ്റെ കാലത്ത്ചിരിയും ഒരുആയുധമാണ്.



കലഹവും കലാപവും മാധ്യമങ്ങളിലെ നിത്യ
സാനിധ്യമായികൊണ്ടിരിക്കുന്ന പുതിയ
സാഹചര്യത്തിൽ 'വെറുപ്പിൻ്റെ കാലത്ത്ചിരിയും ഒരു
ആയുധമാണ്.' എന്ന വിഷയത്തിലാണ്എനിക്ക്
സംവദിക്കാനുള്ളത്.

"പൂക്കൾക്ക്സൂര്യപ്രകാശം പോലെയാണ്മനുഷ്യ
രാശിക്ക്പുഞ്ചിരിയെന്ന്" പ്രശസ്ത ചിന്തകനായ
ജോസഫ്ആഡിസൺ പറയുന്നുണ്ട്. ഒരു സസ്യത്തിൻ്റെ
വളർച്ചയ്ക്കും പുരോഗതിക്കും സൂര്യ പ്രകാശം
അത്യാവശ്യമായതു പോലെ മനുഷ്യ കുലത്തിൻ്റെ
പുരോഗതിക്ക്പുഞ്ചിരിക്കുന്ന മുഖങ്ങളും
സ്നേഹിക്കുന്ന ഹൃദയങ്ങളും സഹകരിക്കുന്ന
മസ്തിഷ്കങ്ങളും അനിവാര്യമാണെന്ന്സാരം https://drive.google.com/file/d/1Jgm1Mf-8T837uY7GFy5qh5M6uvt7rqlN/view?usp=drivesdk

നമുക്കറിയാം... പുതിയ കാലത്ത്വെറുപ്പും വിദ്വേഷവും
സമൂഹത്തെകാർന്നു തിന്നു കൊണ്ടിരിക്കുകയാണ്.
വെറി പ്രചരണങ്ങൾക്കും വർഗീയ പ്രസംഗങ്ങൾക്കും
മാർക്കറ്റ്വർധിക്കുമ്പോൾ സൗഹൃദത്തിനും
മനുഷ്യത്വത്തിനും അതിജയിക്കേണ്ടതുണ്ട്.
യുദ്ധങ്ങളെക്കാളും സംഘട്ടനങ്ങളെക്കാളും മാനവ
കുലത്തിന്സമാധാനം പ്രിയപെട്ടതാവുമ്പോഴാണ്
നമ്മൾ മനുഷ്യത്വമുള്ളവരാകുന്നത്. "മനുഷ്യത്വത്തിൻ്റെ
ഏറ്റവും നല്ല അളവു കോലാണ്ചിരി" എന്ന്പ്രശസ്ത
ചിന്തകനും സാഹിത്യകാരനുമായ ദസ്തയവേസ്കി
നിരീക്ഷിക്കുന്നത്കാണാം.
വർഗീയതയും വംശീയതയും
അപരവൽകരണത്തിൻ്റയും വെറുപ്പിൻ്റെയും മൂർത്ത
ഭാവങ്ങൾ കാഴ്ചവെക്കുമ്പോൾ സമാധാന പൂർണവും
ക്രിയാത്മകവുമായ പ്രതിരോധ രീതിയാണ്നമ്മൾ
അവലംബിക്കേണ്ടത്. സാഹചര്യമെത്ര
കലുഷമാവുമ്പോഴും സഹിഷ്ണുതയോടെയും
കാഴ്ചപ്പാടോടെയും കാര്യങ്ങളെ അഭിമുഖീകരിക്കാൻ
സാധിക്കുമ്പോഴാണ്നാം വിവേകമുള്ളവരാകുന്നത്.
കല്ലു വെച്ച നുണകളും വിഷലിപ്തമായ
പ്രസ്താവനകളും വർഗീയ മുതലെടുപ്പു നടത്തുമ്പോൾ
സൗഹൃദത്തിൻ്റെയും സാഹോദര്യത്തിൻ്റെയും
പാവനമായ പാരമ്പര്യം പറഞ്ഞു നമുക്ക്
അതിജയിക്കാൻ സാധിക്കണം. സി എ എ
സമരകാലത്ത്സമരക്കാരെ വേഷം കൊണ്ട്
തിരിച്ചറിയാമെന്നു പറഞ്ഞവർഗീയ കരുനീക്കങ്ങളെ
കൊടും തണുപ്പിലും കുപ്പായമൂരി പ്രതിഷേധിച്ച ചരിത്രം
നമ്മുടെ സമീപ ഭൂതകാലത്തിന്പറയാനുണ്ട്.
നിരായുധരായ പ്രതിഷേധക്കാരെ സായുധമായിപ്രതിരോധിച്ച പൊലീസ്ഗുണ്ടായിസത്തെപനിനീർ
പൂക്കളുമായി പാട്ടും പാടി നേരിട്ടത്നാം മറന്നു
പോയിട്ടില്ല. 
നമുക്കറിയാം... എന്തു കൊണ്ടും പ്രതികൂലമായ ഒരു
സാഹചര്യത്തിലേക്കാണ്ദീനുൽ ഇസ്ലാമിൻ്റെ
മഹിതമായആശയങ്ങളുമായി തിരുനബി (സ്വ) കടന്നു
വരുന്നത്. സങ്കീർണമായ സാഹചര്യത്തിലും
സഹിഷ്ണുതയോടെയും ദീർഘ
വീക്ഷണത്തോടെയുമുള്ള പ്രബോധന രീതിയാണ്
മുത്ത്നബി(സ്വ) അവലംബിച്ചത്. അപരിഷ്കൃതരായ
ആറാം നൂറ്റാണ്ടിലെ ഒരു സമൂഹത്തെമുഴുവനും
ലോകാവസാനം വരെയുള്ള മാനവ രാശിക്ക്ദിശാ
ബോധം നൽകാൻ പ്രാപ്തരാക്കിയത്
ഞൊടിയിടയിലുള്ള കർക്കശമായ നിയമ
സംവിധാനത്തിലൂടെയായിരുന്നില്ല. 
ജാരവൃത്തിക്ക്അനുമതി തേടി തിരു
സവിധത്തിലെത്തിയ അഅ്റാബിയെ പുഞ്ചിരിച്ച്
ആലിംഗനം ചെയ്ത്സാരോപദേശം നൽകിയ
പരിവർത്തിപ്പിചെടുത്തചരിത്രമാണ്മുത്ത്
നബിയുടേത്. സഹിഷ്ണുതയോടെയും
ഗുണകാംക്ഷയോടെയുമുള്ള സമീപനങ്ങളാണ്
പ്രബോധന കാലത്തുടനീളം പ്രവാചകർ (സ്വ)
അവലംബിച്ചതെന്ന്ഈസംഭവം
ബോധ്യപ്പെടുത്തുന്നു. 
മനസ്സ്നിറഞ്ഞുള്ള പുഞ്ചിരി ഇസ്ലാമിൻ്റെ ഭാഗമാണ്.
"നിൻ്റെ സഹോദരനോടുള്ള ഒരു പുഞ്ചിരി പോലും
ധർമ്മമാണെന്നതാണ്" പ്രവാചക പാഠം . 
ഇടവഴിയിലൂടെ നടന്നു പോവുന്ന സമയത്ത്ചുമലിൽ
ധരിച്ച നജ്റാൻ നിർമ്മിതമായ കട്ടിയുള്ള പുതപ്പിറകിൽ നിന്ന്ശക്തിയായി വലിച്ച്പണംആവശ്യപ്പെട്ട
സമയം. ശരീരം നന്നായി വേദനിച്ചിട്ട്പോലും
പുഞ്ചിരിച്ചുകൊണ്ടാണ്തിരു ദൂതർ അദ്ദേഹത്തോട്
പ്രതികരിച്ചത്. 
"നന്മയിൽ നിന്ന്ഒന്നിനെയും നിസാരമാക്കരുതേ.. അത്
മന്ദസ്മിതത്തോടെ നിൻറെ സഹോദരനെ
അഭിമുഖീകരിക്കലാണെങ്കിലും ശരി" എന്ന്പഠിപ്പിച്ചതും
ഇതേ മുത്ത്നബി തന്നെയാണ്. സങ്കീർണമായ
സാമൂഹ്യസാഹചര്യങ്ങളെ പുഞ്ചിരി കൊണ്ട്നേരിട്ട്
കുറഞ്ഞകാലം കൊണ്ട്വിപ്ലവകരമായ പരിവർത്തനം
സാധിച്ചെടുത്തചരിത്രമാണ്മുത്ത്നബിയുടേത്. 
സുഹൃത്തിൻ്റെ വിഷമങ്ങളെ ശമിപ്പിക്കാനും ശത്രുവിൻ്റെ
ക്രോധത്തെമഞ്ഞുരുക്കും പോലെ ഇല്ലാതാക്കാനും
ഒരുപോലെ സാധിപ്പിക്കുന്ന ഒറ്റമൂലിയാണ്പുഞ്ചിരി.
ചുറ്റുപാടും വെറുപ്പ്പടരുമ്പോൾ പുഞ്ചിരിച്ചുകൊണ്ട്
സൗഹാർദ്ദം പങ്കിട്ട്പാവനമായ ദീനുൽ ഇസ്ലാമിൻറെ
പാരമ്പര്യത്തെനമുക്ക്ഉയർത്തിക്കാട്ടാനാവണം.
നമ്മുടെ ഉള്ളിലെ അഹങ്കാരത്തെശമിപ്പിക്കുകയല്ലാതെ,
നമ്മുടെ മനുഷ്യത്വത്തെജ്വലിപ്പിക്കുകയല്ലാതെ പുഞ്ചിരി
നമുക്ക്ഒരു നഷ്ടവും വരുത്തുന്നില്ല. ഇന്നുള്ള ഒട്ടുമിക്ക
സാമൂഹിക പ്രശ്നങ്ങളുടെയും ഹേതു മനസ്സറിഞ്ഞു
പുഞ്ചിരിക്കുന്ന ഹൃദയങ്ങളുടെ അഭാവമാണ്.
സൗഹൃദങ്ങൾക്കിടയിലും കുടുംബങ്ങൾക്കിടയിലും
സമൂഹത്തിനിടയിലും രൂപപ്പെടുന്ന ഒട്ടു മിക്ക
പ്രശ്നങ്ങൾക്കും ഹൃദയ ഹാരിയായ ഒരു ചിരിയിലൂടെ
പരിഹാരം കാണാനാവുമെന്നത്തീർച്ചയാണ്.കൂട്ടരേ... ചിരിക്കാനുള്ള സിദ്ധി മനുഷ്യകുലത്തിനു
മാത്രമേ നൽകപ്പെട്ടിട്ടുള്ളൂ. ജലാലുദ്ദീൻ റൂമി
പറയുന്നുണ്ട് "സ്നേഹവും കരുണയും മാനുഷിക
ദർശനങ്ങളാണ്ക്രോധവും വൈകാരികതയും
മൃഗത്തിന്റെ ജനുസ്സാണെന്ന്." ചിരിയും സ്നേഹവും
നമ്മുടെ സ്വഭാവത്തിന്അലങ്കാരമാകുമ്പോഴാണ്
നമ്മൾ മനുഷ്യപ്പറ്റുള്ളവരാകുന്നത്.
അതിനാൽ വെറുപ്പും വെറിയും പുഞ്ചിരിയിലൂടെ
ഉന്മൂലനം ചെയ്യാൻ കഴിയുമെന്നത്തീർച്ചയാണ്. 
അതിന്നമുക്ക്സാധിക്കട്ടെ എന്നാശംസിച്ചു കൊണ്ട്
ഞാനെൻ്റെ വാക്കുകൾ ഉപസംഹരിക്കുന്നു. 

Comments

Post a Comment

Most Popular

ഖസീദത്തുൽ ബുർദ ആശയം അർത്ഥം

"The Sun: Our Life-Giving Star in the Cosmos"

ടിപ്പു സുൽത്താൻ