Skip to main content

തിരു നബി പാഠം- 4

💐💐മുത്ത് നബി 💐💐

ഹബീബായ നബി ﷺ തങ്ങൾക്ക് അഹ്‌മദ്‌ എന്ന് ﷺ പേര് വെക്കാൻ കാരണം : എല്ലാ അമ്പിയാക്കളും അല്ലാഹു ﷻ വിനെ സ്തുതിക്കുന്നവരാണ് . എന്നാൽ അവരിൽ ഏറ്റവും കൂടുതൽ അല്ലാഹുവിനെ ﷻ സ്തുതിക്കുന്നവരാണ് ആദരവായ നബി ﷺ തങ്ങൾ എന്നതിനെ സൂചിപ്പിക്കാൻ വേണ്ടിയാണ്

ഹബീബായ നബി ﷺ തങ്ങൾക്ക് അബുൽ ഖാസിം ഓഹരി വെക്കുന്നവരുടെ പിതാവ് എന്ന പേര് വെക്കാൻ കാരണം അന്ത്യനാളിൽ സൃഷ്ടികൾക്കിടയിൽ സ്വർഗം വീതിച്ചു നൽകുന്നത് നബി ﷺ തങ്ങൾ ആയതു കൊണ്ടാണ്

[شرف المصطفى : ٢/٧٠]

അബൂ ഉമാമ رضي اللّٰه عنه വിൽ നിന്ന് ആദരവായ നബി ﷺ തങ്ങൾ പറയുന്നു : ഒരാൾക്ക് ഒരു കുഞ്ഞ് ജനിക്കുകയും എന്നെ സ്നേഹിച്ചു കൊണ്ടും എന്റെ പേര് കൊണ്ട് ബറകത്തെടുത്ത് കൊണ്ടും ആ കുഞ്ഞിന് മുഹമ്മദ് എന്ന് പേര് വെക്കുകയും ചെയ്താൽ അവനും ആ കുഞ്ഞും സ്വർഗത്തിലാണ്

[سعادة الدارين : ٣٨٧]

നബി ﷺ പറയുന്നു : ഒരാൾക്ക് മൂന്ന് മക്കളെ നൽകപ്പെടുകയും അവരിൽ ഒരാൾക്ക് പോലും മുഹമ്മദ് എന്ന് പേര് വെക്കുകയും ചെയ്തിട്ടില്ലെങ്കിൽ അവൻ വിവരദോഷിയാണ്

*من رزق ثلاثة من الولد يسم أحدهم محمدا فهو من الجاهلين*

[سعادة الدارين : ٣٨٨]

Comments

Most Popular

ഖസീദത്തുൽ ബുർദ ആശയം അർത്ഥം

"The Sun: Our Life-Giving Star in the Cosmos"

ടിപ്പു സുൽത്താൻ