Skip to main content

Posts

തിരു നബി പാഠം- 4

Image
💐💐 മുത്ത് നബി 💐💐 ഹബീബായ നബി ﷺ തങ്ങൾക്ക് അഹ്‌മദ്‌ എന്ന് ﷺ പേര് വെക്കാൻ കാരണം : എല്ലാ അമ്പിയാക്കളും അല്ലാഹു ﷻ വിനെ സ്തുതിക്കുന്നവരാണ് . എന്നാൽ അവരിൽ ഏറ്റവും കൂടുതൽ അല്ലാഹുവിനെ ﷻ സ്തുതിക്കുന്നവരാണ് ആദരവായ നബി ﷺ തങ്ങൾ എന്നതിനെ സൂചിപ്പിക്കാൻ വേണ്ടിയാണ് ഹബീബായ നബി ﷺ തങ്ങൾക്ക് അബുൽ ഖാസിം ഓഹരി വെക്കുന്നവരുടെ പിതാവ് എന്ന പേര് വെക്കാൻ കാരണം അന്ത്യനാളിൽ സൃഷ്ടികൾക്കിടയിൽ സ്വർഗം വീതിച്ചു നൽകുന്നത് നബി ﷺ തങ്ങൾ ആയതു കൊണ്ടാണ് [شرف المصطفى : ٢/٧٠] അബൂ ഉമാമ رضي اللّٰه عنه വിൽ നിന്ന് ആദരവായ നബി ﷺ തങ്ങൾ പറയുന്നു : ഒരാൾക്ക് ഒരു കുഞ്ഞ് ജനിക്കുകയും എന്നെ സ്നേഹിച്ചു കൊണ്ടും എന്റെ പേര് കൊണ്ട് ബറകത്തെടുത്ത് കൊണ്ടും ആ കുഞ്ഞിന് മുഹമ്മദ് എന്ന് പേര് വെക്കുകയും ചെയ്താൽ അവനും ആ കുഞ്ഞും സ്വർഗത്തിലാണ് [سعادة الدارين : ٣٨٧] നബി ﷺ പറയുന്നു : ഒരാൾക്ക് മൂന്ന് മക്കളെ നൽകപ്പെടുകയും അവരിൽ ഒരാൾക്ക് പോലും മുഹമ്മദ് എന്ന് പേര് വെക്കുകയും ചെയ്തിട്ടില്ലെങ്കിൽ അവൻ വിവരദോഷിയാണ് *من رزق ثلاثة من الولد يسم أحدهم محمدا فهو من الجاهلين* [سعادة الدارين : ٣٨٨]

തിരു നബി പാഠം- 3

Image
💐അബൂ ഹുറൈറ رضي اللّٰه عنه വിൽ നിന്ന് 💐 ഹബീബായ നബി ﷺ പറയുന്നു : എന്റെ മേൽ സ്വലാത്ത് ചൊല്ലുന്നവന് സ്വിറാത്വിൽ പ്രകാശം ലഭിക്കുന്നതാണ് . പ്രസ്തുത പ്രകാശം ലഭിച്ചവരിൽ പെട്ട ആരെങ്കിലും സ്വിറാത്വിലൂടെ സഞ്ചരിക്കുകയാണെങ്കിൽ അവൻ നരകാവകാശികളിൽ ഉൾപ്പെടുകയില്ല *لِلْمُصَلِّى عَلَيَّ نُورٌ عَلَى الصِّرَاطِ وَمَنْ كَانَ عَلَى الصِّرَاطِ مِنْ أَهْلِ النُّورِ لَمْ يَكُنْ مِنْ أَهْلِ النَّارِ* [درة الناصحين : ٢٠٠] ഹബീബായ നബി ﷺ പറയുന്നു : നിങ്ങളുടെ കൂട്ടത്തിൽ അന്ത്യനാളിൽ എല്ലാ സ്ഥലങ്ങളിലും എന്നോട് ഏറ്റവും കൂടുതൽ അടുക്കുന്നവൻ ദുനിയാവിൽ വെച്ച് എന്റെ മേൽ കൂടുതൽ സ്വലാത്ത് ചൊല്ലിയവനായിരിക്കും *أَقْرَبُكُمْ مِنِّى يَوْمَ الْقِيَامَةِ فِى كُلِّ مَوْطِنٍ أَكْثَرُكُمْ عَلَيَّ صَلاَةً فِى الدُّنْيَا*

തിരുനബി പാഠം- 2

Image
💐💐ഹബീബായ നബി ﷺ പറയുന്നു :💐💐 ഒരാൾക്ക് വല്ല പ്രയാസവും വന്നാൽ അവൻ എന്റെ മേൽ സ്വലാത്ത് അധികരിപ്പിക്കട്ടെ , നിശ്ചയം സ്വലാത്ത് മുഷിപ്പും ടെൻഷനുകളും പ്രയാസങ്ങളും നീക്കി ഭക്ഷണം വർദ്ധിപ്പിക്കുന്നതും ആവശ്യങ്ങൾ നിറവേറ്റുന്നതുമാണ് *مَنْ عَسُرَتْ عَلَيْهِ حَاجَةٌ فَلْيُكْثِرْ مِنَ الصَّلاَةِ عَلَيَّ فَإِنَّهَا تَكْشِفُ الْهُمُومَ وَالْغُمُومَ وَالْكُرُوبَ وَتُكْثِرُ الْأَرْزَاقَ وَتَقْضِى الْحَوَائِجَ* [افضل الصلوات : ٢٧] മഹാനായ ഇബ്നു അത്വാഇല്ലാഹിസ്സിക്കന്ദരി رضي اللّٰه عنه പറയുന്നു : ഒരാളുടെ മേൽ അല്ലാഹു ﷻ ഒരു സ്വലാത്ത് ചൊല്ലിയാൽ ദുനിയാവിലെയും ആഖിറത്തിലെയും പ്രയാസങ്ങൾക്ക് അത് മതിയാകുന്നതാണ് *مَنْ صَلَّى عَلَيْهِ رَبُّنَا صَلاَةً وَاحِدَةً كَفَاهُ هَمَّ الدُّنْيَا وَالْآخِرَةِ* [افضل الصلوات : ٢٣] അബൂ ഹുറൈറ رضي اللّٰه عنه വിൽ നിന്ന് : നബി ﷺ പറയുന്നു : നിങ്ങൾ എന്റെ മേൽ സ്വലാത്ത് ചൊല്ലുക , നിശ്ചയം എന്റെ മേലിലുള്ള സ്വലാത്ത് നിങ്ങളെ ശുദ്ധീകരിക്കുന്നതാണ് *صَلُّو عَلَيَّ فَإِنَّ الصَّلاَةَ عَلَيَّ زَكَاةٌ لَكُمْ* [اتحاف الخيرة : ٥٠٠]

തിരുനബി പാഠം-1

Image
🌹 *ശൈഖ് അബ്ദുൽ ഖാഹിർ رضي اللّٰه عنه*🌹 ശൈഖ് അബുന്നജീബ് അബ്ദുൽ ഖാഹിർ സുഹ്റവർദി رضي اللّٰه عنه ഉന്നതരായ ഔലിയാക്കളിൽ പ്രമുഖനും സുഹ്റവർദിയ്യ ത്വരീഖത്തിന്റെ ശൈഖുമാണ് .മഹാനായ ഇമാം ശഅ്റാനി رضي اللّٰه عنه തന്റെ ത്വബഖാത്തുൽ വുസ്ത്വയിൽ പറയുന്നു : ശൈഖ് അബ്ദുൽ ഖാഹിർ സുഹ്റവർദി رضي اللّٰه عنه ഉന്നതരായ ഔലിയാക്കളിൽ പെട്ട മഹാനാണെന്നതിൽ മശാഇഖുമാരുടെയും പണ്ഡിതന്മാരുടെയും ഏകോപനമുണ്ട് .ജനഹൃദയങ്ങളിൽ മഹാനവർകൾക്ക് പൂർണമായ സ്വീകാര്യതയുണ്ടായിരുന്നു .മഹാനവർകളുമായുള്ള ആത്മീയ ജീവിതത്തിലൂടെ ഉന്നതരായ മഹാരഥന്മാർ രംഗത്ത് വന്നിട്ടുണ്ട് .ശൈഖ് ശിഹാബുദ്ദീൻ സുഹറവർദി ,ശൈഖ് അബ്ദുല്ലാഹിബ്നു മസ്ഊദ് റൂമി رضي اللّٰه عنهم തുടങ്ങിയവർ മഹാനവർകളുടെ ശിഷ്യഗണങ്ങളിൽ പെട്ടവരാണ്  ശൈഖുൽ കബീർ ഇമാം ശിഹാബുദ്ദീൻ സുഹറവർദി رضي اللّٰه عنه പറയുന്നു : ഞാനൊരിക്കൽ എന്റെ അമ്മാവൻ ശൈഖ് അബുന്നജീബ് അബ്ദുൽ ഖാഹിർ رضي اللّٰه عنه വിന്റെ സന്നിധിയിലായിരുന്നു .അപ്പോൾ ഒരാൾ പശുക്കുട്ടിയുമായി അങ്ങോട്ട് കടന്നുവന്നു കൊണ്ട് പറഞ്ഞു : സയ്യിദീ ,ഈ പശുക്കുട്ടിയെ അങ്ങേക്ക് വേണ്ടി ഞാൻ നേർച്ചയാക്കിയതാണ് .അദേഹം തിരിച്ചു പോയതിന് ശേഷം ശൈഖവർകൾ പശുക്കുട്ടിയുടെ അടുത്തേക

ഇന്ന് ലോക പരിസ്ഥിതി ദിനം; വിപത്തിനെ ഒഴിവാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കൂ...

Image
  ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനത്തിന്‍റെ ആതിഥേയ രാജ്യം ഇന്ത്യയാണ്. പരിസ്ഥിതി ദിനത്തിന്‍റെ മുദ്രാവാക്യം 'പ്ലാസ്റ്റിക് മലിനീകരണത്തെ ചെറുക്കുക' എന്നതാണ്.  മനുഷ്യന്‍റെ കടന്നുകയറ്റം കൊണ്ട് ഇല്ലാതായികൊണ്ടിരിക്കുന്ന പച്ചപ്പിനെയും താറുമാറായിക്കൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥയെയും ഓര്‍മിപ്പിക്കാനായി വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി. എല്ലാ വർഷവും ജൂൺ 5ന് ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്‍റെ ലക്ഷ്യം.  കാർബൺ

കൊറോണ വൈറസ് അദൃശ്യമായിരിക്കാം, പക്ഷേ നമ്മുടെ കൊറോണ യോദ്ധാക്കൾ അജയ്യരാണ്: പ്രധാനമന്ത്രി നരേന്ദ്ര മോദി

Image
ന്യൂഡൽഹി:   കൊറോണ വൈറസിനെ അദൃശ്യ ശത്രു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച വിശേഷിപ്പിച്ചു. വൈറസിനെതിരായ പോരാട്ടത്തിൽ വിജയിക്കുമെന്ന് ഇന്ത്യയുടെ കൊറോണ യോദ്ധാക്കളെ അജയ്യരെന്ന് വിശേഷിപ്പിച്ചു. കർണാടകയിലെ രാജീവ് ഗാന്ധി ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ 25-ാം അടിസ്ഥാന ദിനത്തിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ച പ്രധാനമന്ത്രി, “രണ്ട് ലോക മഹായുദ്ധങ്ങൾക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്നത്. ലോകം ലോകത്തിനു മുമ്പും ശേഷവും മാറിയതുപോലെ യുദ്ധങ്ങൾ, അതേപോലെ തന്നെ, കോവിഡ് പ്രീ, പോസ്റ്റ് ലോകം വ്യത്യസ്തമായിരിക്കും. അത്തരമൊരു സമയത്ത് ലോകം നമ്മുടെ ഡോക്ടർമാർ, നഴ്സുമാർ, മെഡിക്കൽ സ്റ്റാഫ്, ശാസ്ത്ര സമൂഹം എന്നിവരെ പ്രതീക്ഷയോടും നന്ദിയോടും കൂടി നോക്കുന്നു. "ലോകം നിങ്ങളിൽ നിന്ന് പരിചരണവും ചികിത്സയും തേടുന്നു. കോവിഡ് -19 നെതിരായ ഇന്ത്യയുടെ ധീരമായ പോരാട്ടത്തിന്റെ മൂലത്തിൽ മെഡിക്കൽ സമൂഹത്തിന്റെയും നമ്മുടെ കൊറോണ യോദ്ധാക്കളുടെയും കഠിനാധ്വാനമാണ്. വാസ്തവത്തിൽ, ഡോക്ടർമാരും മെഡിക്കൽ തൊഴിലാളികളും സൈനികരെപ്പോലെയാണ്, എന്നാൽ സൈനികരുടെ യൂണിഫോം ഇല്ലാതെ വൈറസ് ഒരു അദൃശ്യ ശത്രുവാകാം, പ

കൃത്യസമയത്ത് മൺസൂൺ കേരളത്തിലെത്തും

Image
ന്യൂഡൽഹി: ജൂൺ 1: തെക്കുപടിഞ്ഞാറൻ മൺസൂൺ തിങ്കളാഴ്ച കേരളത്തിലെത്തി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്യുമെന്നും രാജ്യത്ത് നാലുമാസം നീണ്ടുനിൽക്കുന്ന മഴക്കാലം ആരംഭിക്കുമെന്നും പ്രവചിച്ചു. “തെക്കുപടിഞ്ഞാറൻ മൺസൂൺ ഇന്ന് കേരളത്തിൽ ആരംഭിച്ചു, അതിന്റെ സാധാരണ തീയതിക്ക് അനുസൃതമായി,” ഐ‌എം‌ഡി വ്യക്തമാക്കി. ഇന്ത്യൻ പ്രധാന ഭൂപ്രദേശത്തിന് തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ മുന്നേറ്റം കേരളത്തിൽ മൺസൂൺ ആരംഭിക്കുന്നതായി അടയാളപ്പെടുത്തുന്നു, ഇത് ചൂടുള്ളതും വരണ്ടതുമായ സീസണിൽ നിന്ന് ഒരു മഴക്കാലത്തേക്ക് മാറുന്നതിന്റെ പ്രധാന സൂചകമാണ്. ഐ‌എം‌ഡി ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മോഹൻ‌പത്ര പറഞ്ഞു, “മൺസൂൺ എത്തി. കേരളത്തിൽ പലയിടത്തും കനത്തതോ കനത്തതോ ആയ മഴ പെയ്തിട്ടുണ്ട്. മേഘത്തിലും ശക്തമായ കാറ്റിലും തുടർച്ചയായ വർധനയുണ്ടായി. ഇത് പ്രവചനങ്ങൾക്ക് അനുസൃതമാണ് . " മൺസൂൺ ആരംഭിക്കുന്നതിലേക്ക് നയിച്ച കാലാവസ്ഥാ സാഹചര്യങ്ങൾ ഇവയാണ് - കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ വ്യാപകമായ മഴ, അറേബ്യൻ കടലിനു മുകളിലൂടെ 4.5 കിലോമീറ്റർ വരെ ശക്തമായ കാറ്റിനെ ശക്തിപ്പെടുത്തുകയും ആഴമേറിയതാക്കുകയും ചെയ്യുന്നു. കേരളത്തിന് കനത്ത മഴ