Skip to main content

തിരു നബി(സ്വ)യുടെ സ്നേഹ വഴികൾ

 *തിരു നബി(സ്വ)യുടെ സ്നേഹ വഴികൾ*

https://drive.google.com/file/d/1Jkk23P7up0PJI3l7D1NrOpFFnrHylU0o/view?usp=drivesdk


السالم عليكم ورحمه اهلل تعالى وبركاته

ബഹുമാനപ്പെട്ട ഉസ്താദുമാരെ,  പ്രിയപ്പെട്ട മഴവിൽ

കൂട്ടുകാരെ... 

സാഹിത്യോത്സവിൻ്റെ അതി മനോഹരമായഈ

വേദിയിൽ 'തിരു നബി(സ്വ)യുടെ സ്നേഹ വഴികൾ '

എന്ന വിഷയത്തെകുറിച്ച്  അൽപം സംസാരിക്കാം. 

സ്നേഹം നശിച്ചു കൊണ്ടിരിക്കുന്ന കാലത്താണ്നാം

ജീവിച്ചു കൊണ്ടിരിക്കുന്നത്. കലഹങ്ങളും കലാപങ്ങളും

ശത്രുതയും ദിനേന വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.

ഇത്തരമൊരു സാഹചര്യത്തിൽ മുഹമ്മദ്

നബി(സ്വ)യുടെ സ്നേഹ ലോകത്തിൽ നിന്ന്പുതിയ

തലമുറക്ക്ഒരുപാട്മാതൃകയുണ്ട്.

മാലോകർക്ക്മുഴുവനും റഹ്മതായിട്ടാണ്മുഹമ്മദ്നബി

(സ്വ) യെ അള്ളാഹു നിയോഗിച്ചത്.  അന്ത്യനാൾ

വരെയുള്ള സർവ്വ മനുഷ്യർക്കും മാതൃകയായിട്ടാണ്

അവിടുന്ന്ജീവിച്ചു കാണിച്ചത്.  മനുഷ്യൻ്റെ

ജീവിതത്തിലെ എല്ലാ മേഖലകളിലും മുത്ത്നബി

പകർന്നു തന്ന സ്നേഹത്തിൻ്റെയും കരുണയുടെയും

പാതകൾ അതി വിശാലമാണ്. ശത്രുവെന്നോ

മിത്രമെന്നോ വ്യത്യാസമില്ലാതെ സകലരും അവിടുത്തെ

സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും മാധുര്യം

അനുഭവിച്ചവരാണ്.

നബി(സ്വ) കുട്ടികളോട്വളരെയധികം സ്നേഹത്തോടെ

പെരുമാറുകയും അതിനു വേണ്ടി സ്വഹാബത്തിനോട്

ഉപദേശിക്കുകയും ചെയ്യുമായിരുന്നു.  അവിടുന്ന്

പേരമകൻ ഹസൻ (റ) വിനെ ചുംബിക്കുന്ന സമയത്ത്

"എനിക്ക്പത്തു മക്കളുണ്ട്, അവരിൽ ഒരാളെയും

ഞാൻ ഇന്നേ വരേ ചുംബിച്ചിട്ടില്ല" എന്നു പറഞ്ഞഒരു

സ്വഹാബിയോട്

من ال يرحم وال يرحم

(കരുണ ചെയ്യാത്തവന്കരുണ ചെയ്യപ്പെടുകയില്ല)

എന്ന സ്നേഹത്തിൻ്റെ താക്കീതിലൂടെ കൊടുക്കുന്നതേ

ലഭിക്കൂ എന്ന സാമാന്യ തത്വം പഠിപ്പിക്കുകയായിരുന്നു

തിരു ദൂതർ(സ്വ).  

മനുഷ്യരോട്മാത്രമല്ല, മൃഗങ്ങളോടും അവിടുത്തെ

സമീപനം കരുണയോടെയായിരുന്നു.

പക്ഷിക്കുഞ്ഞുങ്ങളെ കൂട്ടിൽനിന്ന്എടുത്ത്

കൊണ്ടുവന്ന്കളിപ്പിച്ച അനുചരന്മാരോട്

തള്ളപ്പക്ഷിയുടെ അടുക്കലേക്ക്തന്നെ വിടാൻ

ആജ്ഞാപിച്ച ചരിത്രം നമുക്ക്സുപരിചിതമാണ്.  അവശനായി കാണപ്പെട്ട ഒട്ടകത്തിൻ്റെ ഉടമയായ

സ്വഹാബിയെ  വിളിച്ച്ഉപദേശിച്ച സംഭവം ഒരു അറവു

ജീവിയോടു പോലുമുള്ള മുത്ത്നബിയുടെ

കാരുണ്യത്തിൻ്റെ വിശാലത വിളിച്ചോതുന്നുണ്ട്. 

മുത്ത്നബിയുടെ സ്നേഹം വിശാലമാണ്. അറബിയും

അനറബിയും കറുത്തവനും വെളുത്തവനും ഉന്നത

കുലജാതനും താഴ്ന്നവനുമെല്ലാംആ

സ്നേഹവലയത്തിലുണ്ട്. മനഷ്യന്പുറമെ പക്ഷി

മൃഗാദികളും സസ്യലതാദികളുമെല്ലാം അവിടുത്തെ

സ്നേഹത്തിന്‍റെയും കരുണയുടേയുംആഴവും പരപ്പും

ഉള്‍കൊണ്ടവരാണ്. ആസ്നേഹത്തെഉള്ളറിഞ്ഞ്

മനസ്സിലാക്കുമ്പോഴാണ്ഓരോ വിശ്വാസിയുടേയും

ഹൃത്തടം തുടിക്കുന്നത്. ആകാരുണ്യത്തെതുറന്ന

ഹ്യദയത്തോടെ സ്വീകരിക്കുമ്പോഴാണ്ഇതര

മതസ്ഥര്‍ക്ക്പോലും മുത്ത്നബി

സ്നഹക്കടലാകുന്നത്.  പാരാവാരം കണക്കെ

വിശാലമായആസ്നേഹപ്രപഞ്ചത്തിന്മുമ്പില്‍

പത്തിമടക്കാത്തവര്‍ആരാണുള്ളത്. 

പുണ്യ ഹബീബിന്‍റെ സ്നേഹവലയത്തില്‍

ഉൾപ്പെടാത്തവര്‍ആരാണുള്ളത്.?

അടിമകള്‍ക്കഭയമായിരുന്നു മുത്ത്നബി.  അടിമയായിരുന്ന ബിലാലി(റ)നെ

പ്രമാണികള്‍ക്കുമുമ്പില്‍ നേതാവാക്കി

വാഴിക്കുകയായിരുന്നു തിരു ഹബീബ്(സ്വ).

ഇബാദത്തുകളില്‍ അവര്‍ തോളോടു തോള്‍ ചേര്‍ന്നു

നിന്നു. വര്‍ണ്ണ വ്യത്യാസങ്ങളോ കുല പെരുമയോ

അവിടുത്തെസ്നേഹത്തെതരം തിരിച്ചിരുന്നില്ല. അവിടുത്തെഅനുചരരില്‍ മക്കയിലെ പേരുകേട്ട

സമ്പന്നര്‍ മുതല്‍ ഒരു നേരത്തെഅന്നത്തിന്പോലും

വകയില്ലാത്തനിരാലംബര്‍ വരെ ഉണ്ടായിരുന്നു.

എല്ലാവരെയും ഒരു പോലെ പരിഗണിക്കുകയും

സ്നേഹിക്കുകയും ചെയ്യുന്നതായിരുന്നു മുത്ത്

നബിയുടെ രീതി. മക്കാ വിജയ വേളയില്‍ അവിടുന്ന്

നടത്തിയ  പ്രഖ്യാപനം  പ്രസിദ്ധമാണ്. "അറബികള്‍ ക് അനറബികളെക്കാളും  അനറബിക്ക്

അറബിയേക്കാളും വെളുത്തവന്കറുത്തവനേക്കാളും

കറുത്തവന്വെളുത്തവനെക്കാളുംശ്രേഷ്ഠതയില്ലെന്നും

അല്ലാഹുവിനോട്ഭയ ഭക്തിയുള്ളവരാണ്ഏറ്റവും

ഉത്തമരെന്നും" പഠിപ്പിച്ചത്ലോകം കണ്ട ഏറ്റവും വലിയ

മനുഷ്യാവകാശ പ്രഖ്യാപനമായിരുന്നു. നിങ്ങളെ

വര്‍ഗങ്ങളും ഗോത്രങ്ങളുമാക്കിയത്കേവലം

തിരിച്ചറിയാന്‍ വേണ്ടി മാത്രമാണന്നും

ഭയഭക്തിയുള്ളവര്‍ക്കാണ്അല്ലാഹുവിങ്കല്‍

സ്ഥാനമെന്നാണ്റസൂല്‍ അവരെ പഠിപ്പിച്ചത്.

  പക്ഷി മൃഗങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍

അല്ലാഹുവിനെ സൂക്ഷിക്കണമെന്നും അവയെ

വേദനിപ്പിക്കരുതെന്നും മുത്തുനബി അനുചരരെ ഓര്‍

മ്മിപ്പിച്ചിരുന്നു. ഒരിക്കല്‍ ഒരു അന്‍സ്വാരിയുടെ

തോട്ടത്തില്‍ ചെന്നപ്പോൾ തന്നോട്പരിഭവം പറഞ്ഞ

ഒട്ടകത്തെസാന്ത്വനിപ്പിച്ച്, ഉടമയായ അന്‍സ്വാരിയെ

വിളിച്ച്നബിതങ്ങള്‍ നല്‍കിയ ഉപദേശംആരെയും

ചിന്തിപ്പിക്കുന്നതാണ്. 

ജീവിത ക്ലേശം ബോധിപ്പിക്കാന്‍ തിരു നബിക്ക്

മുന്നിലെത്തിയ സവാദുബ്നു റബീഅ് (റ) വിന്മുത്തു

നബി ഒരു പറ്റം ഒട്ടകങ്ങളെ നല്‍കി നടത്തിയ ഉപദേശം,

ഒട്ടകത്തെപോറ്റി പാല്‍ കറന്നെടുത്തു വിറ്റ്കുടുബം

പോറ്റണമെന്നല്ല. മറിച്ച്, അവയോട്കാരുണ്യം

കാണിക്കണമെന്നായിരുന്നു. 

ഇത്തരത്തിൽ പ്രിയ റസൂല്‍ അനുചരര്‍ക്ക്പറഞ്ഞു

കൊടുത്തകഥകളില്‍ ഒത്തിരി കാരുണ്യ പാഠങ്ങളുണ്ട്.

പൂച്ചയെ കെട്ടിയിട്ട്അതിന്ഭക്ഷണം നിഷേധിച്ച

കാരണത്താല്‍ നരകത്തില്‍ കടന്ന സ്ത്രീയിലൂടെയും

ദാഹിച്ചവശനായ നായക്ക്വെള്ളം നല്‍കി സ്വര്‍ഗം

നേടിയ വ്യക്തിയിലൂടെയുമെല്ലാം മുത്തു നബി

ഓര്‍മപ്പെടുത്തിയത്ജീവജാലങ്ങളോട്കാരുണ്യം

ചെയ്യുന്നതിന്‍റെ പ്രാധാന്യമാണ്.

കൂട്ടുകാരേ...

തിരുനബി അവിടുത്തെനിസ്തുല്യ ജീവിതം കൊണ്ട്

നമുക്ക്പകര്‍ന്ന സന്ദേശം മഹത്തരമാണ്. ആസ്നേഹ

വഴികൾ മനുഷ്യ രാശിയിലപ്പുറം സകല

ജീവജാലങ്ങളെയും സ്പർശിക്കുന്നതായിരുന്നു.

പരലോകത്ത്പോലും അവിടുത്തെകരുണയുടെ

ചിറകിലാണ്നമ്മുടെ രക്ഷ. നമുക്കും അപരനെ

സ്നേഹിച്ച്തുടങ്ങാം. ഭൂമിയിലുള്ളവരോട്കരുണ

ചെയ്താല്‍ആകാശത്തുള്ളവന്‍ നിങ്ങളോട്കരുണ

ചെയ്യുമെന്ന നാഥന്‍റെ വാക്കുകള്‍ നമുക്ക്ഊർജ്ജം

പകരട്ടെ എന്നാശംസിച്ചു കൊണ്ട്ഞാൻ എൻ്റെ

പ്രസംഗം അവസാനിപ്പിക്കുന്നു.

السالم عليكم ورحمه الله تعالى وبركاته

Comments

Most Popular

ഖസീദത്തുൽ ബുർദ ആശയം അർത്ഥം

"The Sun: Our Life-Giving Star in the Cosmos"

ടിപ്പു സുൽത്താൻ